
ആസ്റ്റർ മിംസ് കോട്ടയ്ക്കലിലെ വന്ധ്യതാ നിവാരണ വിഭാഗമായ ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു. റീ പ്രൊഡക്റ്റീവ് മെഡിസിൻ, ഐ.വി.എഫ് & ഫെർട്ടിലിറ്റി സെന്ററാണ് ആസ്റ്റർ മിറക്കിൾ. വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുട്ടികളില്ലാത്തവർക്കുള്ള ചികിത്സയാണ് ഇവിടെ നടത്തുന്നത്. ആസ്റ്റർ മിറക്കിളിൽ ചികിത്സതേടി, പിന്നീട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയവരുടെ സംഗമമാണ് താരാട്ട്.
ആസ്റ്റർ മിറക്കിളിലൂടെ രക്ഷിതാക്കളായ നിരവധി പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ജീവിതത്തിന്റെ വിവിധ കാലയളവുകളിൽ അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷങ്ങൾ മാതാപിതാക്കൾ പങ്കുവെച്ചു.
ആസ്റ്റർ മിംസ് കോട്ടയ്ക്കൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. "ഒരു കുഞ്ഞ് എന്നാൽ മനുഷ്യർ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, ആ അനുഗ്രഹം കുറച്ചുപേർക്കെങ്കിലും വൈകാം. ആ കാലതാമസം ഉണ്ടാകുമ്പോഴാണ് പലരും ആസ്റ്റർ മിംസ് കോട്ടയ്ക്കലിലേക്ക് വരുന്നത്." - അദ്ദേഹം പറഞ്ഞു.
"ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് നൽകുന്നതിൽ ഒരു നിമിത്തമാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഒരാൾക്ക് കൊടുക്കണമെങ്കിൽ, എനിക്ക് വേറെ ചിന്തിക്കേണ്ടതില്ല, അത് ഡോ. അശ്വതി കുമാരന് ആയിരിക്കും." - ഡോ. ഹരി പി. എസ്. കൂട്ടിച്ചേർത്തു.
"ചികിത്സിക്കുന്നത് ഞാനായിരിക്കാം, പക്ഷേ, അച്ഛനും അമ്മയുമാകുന്നത് നിങ്ങളാണ്. ശരിയായ തീരുമാനമെടുത്ത്, പ്രശ്നങ്ങൾ മനസ്സിലാക്കി, കഠിനമായ യാത്രകളിലൂടെ ഞങ്ങളെ കൈപിടിക്കാൻ അനുവദിച്ചതിലും ഞങ്ങൾക്ക് നിങ്ങളുടെ സന്തോഷം കാണാൻ ഇടയാക്കിയതിലും ഒരുപാട് നന്ദി." - ആസ്റ്റർ മിറക്കൾ വിഭാഗം മേധാവി ഡോ. അശ്വതി കുമാരൻ അദ്ധ്യക്ഷതവഹിച്ചു പറഞ്ഞു.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത്രയും വലിയ ചികിത്സാ വിജയം കൈവരിച്ചതെന്നും ഡോ. അശ്വതി പറഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും കലാംസ് വേൾഡ് റെക്കോർഡ് ജേതാവുമായ സഹൽ ബാബുവിന്റെ ബബിൾ ഷോ, നൃത്ത-ഗാന പരിപാടികൾ എന്നിവയും സംഗമത്തിന്റെ ഭാഗമായി നടന്നു. "താരാട്ട്" എന്ന പേരിൽ ഇത് നാലാം തവണയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.