
രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ആപ്പിളിൽ ലയിക്കുന്ന ഒരു തരം നാരായ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയ്ക്കുകയും രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനോ ആസക്തി നിയന്ത്രിക്കാനോ ശ്രമിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും.
ആപ്പിളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവയുടെ നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. കൂടാതെ, ആപ്പിളിലെ നാരുകൾ മലബന്ധവും വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കും.
ആപ്പിളിൽ പെക്റ്റിൻ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ആപ്പിൾ പ്രധാന പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട ഓർമ്മക്കുറവ്, അൽഷിമേഴ്‌സ് രോഗ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. എന്നാൽ, ചില ആളുകൾക്ക് ആപ്പിൾ കഴിച്ചതിനുശേഷം വയറു വീർക്കുന്നത് അനുഭവപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയിൽ ദഹനം മന്ദഗതിയിലാകുമ്പോൾ. ആപ്പിളിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മൂത്രമൊഴിക്കൽ വർദ്ധിപ്പിക്കും.
ഉറങ്ങാൻ പോകുന്നതിന് 30–60 മിനിറ്റ് മുമ്പ് ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും. രാത്രിയിൽ ചുവന്ന നിറത്തിലുള്ള ആപ്പിൾ തന്നെ കഴിക്കുക. പീനട്ട് ബട്ടർ ചേർത്ത് ആപ്പിൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും. പാലിനൊപ്പം ആപ്പിൾ കഴിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam