
പെരുംജീരകത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പെരുംജീരകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഉത്കണ്ഠ നിയന്ത്രിക്കുന്ന കാര്യത്തിൽ പെരുംജീരകം സഹായകമാണ്. പെരുംജീരകത്തിൽ നിന്നുള്ള സത്ത് ഓക്കാനം, ഛർദ്ദി, തലകറക്കം തുടങ്ങിയ ഉത്കണ്ഠ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
പെരുംജീരകത്തിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കുടൽ വീക്കം മൂലമുണ്ടാകുന്ന വീക്കം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നു. പെരുംജീരകത്തിന്റെ സത്ത് ദഹനനാളത്തിലെ വീക്കം ചികിത്സിക്കാൻ സഹായിക്കും. പെരുംജീരകം ഇട്ട് വെള്ളം കുടിയ്ക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം കൂട്ടും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഉപകരിക്കും. മെറ്റബോളിസം കൂട്ടാനും ഇത് നല്ലതാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് പതിവായി കുടിക്കാം.
പെരുംജീരക വെള്ളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുഖക്കുരു, മറ്റ് ചർമ പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കും. പെരുംജീരകം വിത്തിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
വിറ്റാമിൻ സി, എ, ഫൈബർ, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ പെരുംജീരകംശരീരത്തെ തണുപ്പിക്കാനും ക്ഷീണം, നിർജ്ജലീകരണം എന്നിവ തടയാനും നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam