വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

Published : Jun 30, 2025, 02:44 PM IST
walnut-for-cancer

Synopsis

കുതിർത്ത വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

​ദൈനംദിന ഭക്ഷണത്തിൽ കുതിർത്ത വാൾനട്ട് ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. വാൾനട്ട് രാത്രി മുഴുവൻ കുതിർക്കുന്നത് അവയുടെ ദഹനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുതിർത്ത വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വൈജ്ഞാനിക പ്രവർത്തനത്തെയും ഓർമ്മശക്തിയ്ക്കും സഹായിക്കുന്നു. ഈ പോഷകങ്ങൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിനും ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

വാൾനട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും ഉയർന്ന ഉള്ളടക്കം വീക്കം കുറയ്ക്കുന്നതിനും, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വാൾനട്ടിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ കാരണം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനോ കുറയ്ക്കാനോ സഹായിക്കുകയും ചെയ്യും. കുതിർത്ത വാൾനട്ടിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും ചർമ്മത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഒമേഗ -3 ആരോഗ്യകരവും തിളക്കമുള്ളതുമായ നിറം നൽകുകയും ചെയ്യുന്നു.

കുതിർത്ത വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാര കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണം ചെയ്യും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി
Health Tips : പുരുഷന്മാരിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ