
ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന വയറിലെ കൊഴുപ്പ് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരിയായ പ്രഭാതഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ എളുപ്പമാക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ച് ഡോ.സലാക്കോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഒന്ന്
ഗ്രീക്ക് യോഗേർട്ടിൽ ബെറിപ്പഴങ്ങൾ ചേർത്ത് കഴിക്കുന്നത് വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉയർന്ന പ്രോട്ടീനും ഉയർന്ന നാരുകളും ചേർന്നതിനാൽ ശരീരഭാരം കുറയ്ക്കാനും അമിത വിശപ്പ് തടയാനും ഹോർമോണുകളെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ചേരുവകൾ: ¾ കപ്പ് പ്ലെയിൻ ഗ്രീക്ക് തൈര്, ½ കപ്പ് മിക്സഡ് ബെറികൾ, 1 ടേബിൾസ്പൂൺ ചിയ വിത്തുകൾ, അൽപം തേൻ എന്നിവ യോജിപ്പിച്ച ശേഷം കഴിക്കുക.
രണ്ട്
വെജി ഓംലെറ്റും അവക്കാഡോ ടോസ്റ്റുമാണ് മറ്റൊരു ഭക്ഷണം. ഈ ഭക്ഷണം പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു, അതേസമയം അവാക്കാഡോയിൽ നിന്നുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മൂന്ന്
ഓട്സ് മികച്ചൊരു പ്രഭാതഭക്ഷണമാണ്. ഇതിലെ ലയിക്കുന്ന നാരുകൾ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിലൂടെയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിനും സഹായിക്കുന്നു.
ചേരുവകൾ: ½ കപ്പ് ഓട്സ് , 1 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ്, ½ കപ്പ് ബ്ലൂബെറി, കറുവപ്പട്ട, ഒരു കപ്പ് ബദാം പാൽ എന്നിവ എല്ലാം യോജിപ്പിച്ച് അടിച്ചെടുത്ത ശേഷം കഴിക്കുക.
നാല്
പ്രോട്ടീൻ സ്മൂത്തിയാണ് മറ്റൊരു ബ്രേക്ക്ഫാസ്റ്റ്. പ്രോട്ടീൻ സ്മൂത്തികൾ വയറു നിറയുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
1 സ്പൂൺ സസ്യ പ്രോട്ടീൻ, 1 കപ്പ് മബദാം പാൽ, ½ വാഴപ്പഴം, 1 ടേബിൾസ്പൂൺ ബദാം ബട്ടർ എന്നിവ യോജിപ്പിച്ചെടുത്ത ശേഷം കുടിക്കുക.