Breast Cancer Awareness Month : സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Published : Oct 08, 2025, 09:52 AM IST
breast cancer

Synopsis

മാതളനാരങ്ങയിൽ എല്ലഗിറ്റാനിനുകൾ ധാരാളമുണ്ട്. ഇവ ക്യാൻസർ കോശങ്ങൾ പെരുകുന്നത് തടയാൻ സഹായിക്കുന്ന സംയുക്തങ്ങളാണ്.  

ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറായി സ്തനാർബുദം മാറിയിരിക്കുന്നു. ഏകദേശം 28 സ്ത്രീകളിൽ ഒരാൾക്ക് ബ്രെസ്റ്റ് ക്യാൻസർ ഉള്ളതായി NCDIR-India (2024) വ്യക്തമാക്കുന്നു. ജീനുകളും പ്രായവും ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ദൈനംദിന ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ഭക്ഷണക്രമത്തിന് ഹോർമോണുകളെ സന്തുലിതമാക്കാനും,വീക്കം കുറയ്ക്കാനും കഴിവുണ്ട്. ഇവയെല്ലാം സ്തനകോശങ്ങൾ വളരുന്നതിലും നന്നാക്കുന്നതിലും പങ്ക് വഹിക്കുന്നു. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...‌‌

മാതളനാരങ്ങ

മാതളനാരങ്ങയിൽ എല്ലഗിറ്റാനിനുകൾ ധാരാളമുണ്ട്. ഇവ ക്യാൻസർ കോശങ്ങൾ പെരുകുന്നത് തടയാൻ സഹായിക്കുന്ന സംയുക്തങ്ങളാണ്. സ്തനാർബുദവുമായി ബന്ധപ്പെട്ട പ്രധാന സംവിധാനങ്ങളിലൊന്നായ ഈസ്ട്രജൻ മൂലമുണ്ടാകുന്ന കോശ വളർച്ചയും കുറയ്ക്കുന്നു. ഹോർമോൺ സന്തുലിതാവസ്ഥയും കോശ സംരക്ഷണവും പിന്തുണയ്ക്കുന്നതിനായി മാതളനാരങ്ങ സഹായകമാണ്.

ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ

ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ എന്നിവയിൽ സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിന് ദോഷകരമായ ഈസ്ട്രജൻ ഉപോൽപ്പന്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ട്യൂമർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഇത് സഹായിക്കുന്നു. ഇവ ലഘുവായി ആവിയിൽ വേവിക്കുകയോ പച്ചയായി കഴിക്കുകയോ ചെയ്യുന്നത് കാൻസർ പ്രതിരോധ എൻസൈമുകൾ നിലനിർത്താൻ സഹായിക്കുന്നു.

സോയ

സോയയിൽ ഐസോഫ്ലേവോൺസ് അടങ്ങിയിട്ടുണ്ട്. ഇവ സസ്യാധിഷ്ഠിത സംയുക്തങ്ങളാണ്. സ്തനാർബുദ കോശങ്ങളെ പോഷിപ്പിക്കുന്ന ഹോർമോൺ സ്പൈക്കുകളെ സ്ഥിരപ്പെടുത്താൻ അവ സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, കാൻസർ വളർച്ചയുടെ ആദ്യകാല ട്രിഗറുകളിലൊന്നായ ഡിഎൻഎയ്ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു.

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ, പോളിഫെനോളുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് കാൻസർ പുരോഗതിയിലെ ഒരു പ്രധാന ഘടകമായ വീക്കം കുറയ്ക്കുന്നു. ഈ സംയുക്തങ്ങൾ ആരോഗ്യകരമായ കോശങ്ങളെ മ്യൂട്ടേഷനിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഫ്ളാക്സ് സീഡ്

ഫ്ളാക്സ് സീഡ് ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കുകയും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന ഒരു തരം ഫൈറ്റോ ഈസ്ട്രജൻ ആണ്. സ്മൂത്തികൾ, തൈര് അല്ലെങ്കിൽ സലാഡുകൾ എന്നിവയിൽ ഫ്ളാക്സ് സീഡ് ചേർത്ത് കഴിക്കാവുന്നതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം