പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?

Published : Jan 02, 2026, 05:02 PM IST
Potato skin

Synopsis

ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹ സാധ്യത വർദ്ധിക്കുന്നില്ല. ഇതൊരു തെറ്റിദ്ധാരണയാണെന്ന് ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ആൻഡ് വെൽനസ് ഡയറക്ടർ ഡോ. സോണിയ റാവത്ത് പറഞ്ഞു.

പ്രമേഹരോ​ഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. രാജ്യത്തുടനീളം പ്രമേഹ കേസുകൾ അതിവേഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പല കുടുംബങ്ങളുടെയും പ്രധാന ആശങ്ക ഭക്ഷണക്രമം തന്നെയാണ്. ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ വർദ്ധിപ്പിക്കുമെന്നും പലരും കരുതുന്നുണ്ട്. യഥാർത്ഥത്തിൽ പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ടതുണ്ടോ?

ഉരുളക്കിഴങ്ങ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ്. അതിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം. പ്രമേഹം ഒന്നിലധികം കാരണങ്ങളുള്ള ഒരു സങ്കീർണ്ണ രോഗമാണ്. ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹ സാധ്യത വർദ്ധിക്കുന്നില്ല. ഇതൊരു തെറ്റിദ്ധാരണയാണെന്ന് ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ആൻഡ് വെൽനസ് ഡയറക്ടർ ഡോ. സോണിയ റാവത്ത് പറഞ്ഞു.

എന്നിരുന്നാലും പ്രമേഹരോഗികളായ ആളുകൾ ഉരുളക്കിഴങ്ങ് മിതമായ അളവിൽ കഴിക്കണമെന്ന് ഡോ. റാവത്ത് കൂട്ടിച്ചേർത്തു. ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലാണ്. ഇത് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് അവയെ ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഭക്ഷണമാക്കി മാറ്റുന്നു. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. പ്രത്യേകിച്ച് വലിയ അളവിൽ കഴിക്കുകയോ ഡീപ്പ്-ഫ്രൈ പോലുള്ള അനാരോഗ്യകരമായ രീതിയിൽ പാകം ചെയ്യുകയോ ചെയ്താലാണ് പ്രശ്നം വരുന്നതെന്ന് ഡോ. സോണിയ റാവത്ത് പറയുന്നു. ആരോഗ്യമുള്ള വ്യക്തികളിൽ ഉരുളക്കിഴങ്ങ് ആവശ്യമുള്ള അളവിൽ കഴിക്കുമ്പോൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

പ്രോട്ടീൻ സമ്പുഷ്ടവും നാരുകൾ സമ്പുഷ്ടവുമായ തൈര്, പച്ചക്കറികൾ അല്ലെങ്കിൽ പരിപ്പ് പോലുള്ള ഭക്ഷണങ്ങളുമായി ഉരുളക്കിഴങ്ങ് സംയോജിപ്പിക്കുന്നത് രക്തത്തിലേക്ക് പഞ്ചസാരയുടെ അളവ് ഉയരുന്നത് മന്ദഗതിയിലാക്കുമെന്ന് ഡോ. റാവത്ത് പറഞ്ഞു. 

ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും. ആളുകൾ ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ഭക്ഷണ നിയന്ത്രണം, സമീകൃത പോഷകാഹാരം, പതിവ് വ്യായാമം, പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിരീക്ഷിക്കൽ എന്നിവയാണ് പ്രമേഹ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസിഡിറ്റിയും വയർ വീർക്കലും തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
ശൈത്യകാലത്ത് വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ആരോ​ഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാം?