വിറ്റാമിൻ ഡിയുടെ കുറവ് ശരീരഭാരം കൂടാൻ കാരണമാകുമോ?

Published : Jul 04, 2026, 04:26 PM IST
9 signs that indicates your vitamin d levels are low

Synopsis

അനാരോഗ്യകരമായ ജീവിതശൈലി, ചില മരുന്നുകൾ എന്നിവയുൾപ്പെടെ പല കാരണങ്ങളാൽ ശരീരഭാരം വർദ്ധിക്കാം. പ്രത്യേക വിറ്റാമിനുകളുടെ കുറവ് ഉപാപചയ അസന്തുലിതാവസ്ഥ, ക്ഷീണം, വർദ്ധിച്ച ആസക്തി, മെറ്റബോളിസം മന്ദഗതിയിലാക്കൽ എന്നിവയ്ക്ക് പരോക്ഷമായി കാരണമാകും. ഇത് അമിതഭക്ഷണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സാധ്യത വർദ്ധിപ്പിക്കുന്നു.

അമിതവണ്ണം ഇന്ന് മിക്കവരിലും കാണുന്ന ആരോ​ഗ്യപ്രശ്നമാണ്. ശരീരഭാരം കൂടുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്. ഭാരം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും. ഭക്ഷണക്രമം ഉയർന്ന കലോറിയും അവശ്യ പോഷകങ്ങൾ കുറവുമാണെങ്കിൽ അമിതഭാരമുണ്ടാകാനും പോഷകാഹാരക്കുറവ് ഉണ്ടാകാനും സാധ്യതയുള്ളതായി പഠനങ്ങൾ പറയുന്നു.

അനാരോഗ്യകരമായ ജീവിതശൈലി, ചില മരുന്നുകൾ എന്നിവയുൾപ്പെടെ പല കാരണങ്ങളാൽ ശരീരഭാരം വർദ്ധിക്കാം. പ്രത്യേക വിറ്റാമിനുകളുടെ കുറവ് ഉപാപചയ അസന്തുലിതാവസ്ഥ, ക്ഷീണം, വർദ്ധിച്ച ആസക്തി, മെറ്റബോളിസം മന്ദഗതിയിലാക്കൽ എന്നിവയ്ക്ക് പരോക്ഷമായി കാരണമാകും. ഇത് അമിതഭക്ഷണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സാധ്യത വർദ്ധിപ്പിക്കുന്നു.

ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഈ പോഷകത്തിന്റെ കുറവ് ഉപാപചയ നിരക്ക് മന്ദഗതിയിലാക്കുകയും ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യും. സൂര്യപ്രകാശം, മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാൽ, കൂൺ എന്നിവയാണ് വിറ്റാമിൻ ഡി ലഭിക്കുന്നതിനായി കഴിക്കേണ്ടത്.

വിറ്റാമിൻ ബി 12 ന്റെ കുറവ് ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമായേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 നൽകുന്നു. അതേസമയം ധാന്യങ്ങൾ, ചീര, പാൽ, മുട്ട, സിട്രസ് പഴങ്ങൾ എന്നിവയും ബി വിറ്റാമിനുകളുടെ ഉറവിടങ്ങളായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, നാരുകൾ, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ കുറവുള്ള ഭക്ഷണക്രമം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.യ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
ഈ ഏഴ് ഭക്ഷണങ്ങൾ പതിവായി കഴിക്കാറുണ്ടോ? ഗ്യാസ്ട്രബിളിന് കാരണമാകുമെന്ന് വിദഗ്ധർ