നെഞ്ചുവേദന മാത്രമല്ല ഹൃദ്രോ​ഗത്തിന്റെ ലക്ഷണം ; അറിയാം മറ്റ് ലക്ഷണങ്ങൾ

Published : Jun 15, 2025, 11:25 AM ISTUpdated : Jun 15, 2025, 11:29 AM IST
Do you get chest pain regularly?

Synopsis

ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദ്രോ​ഗത്തിനുള്ള പ്രധാന കാരണങ്ങളാണ്. 

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമാം വിധം സാധാരണമായി മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദ്രോ​ഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.

‘നെഞ്ചുവേദനയാണ് ഹൃദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമായി പലരും കരുതുന്നത്. എന്നാൽ നെഞ്ചുവേദന മാത്രമല്ല മറ്റ് ലക്ഷണങ്ങൾ കൂടിയുണ്ട്. ഹൃദയാഘാതം എപ്പോഴും നെഞ്ചുവേദനയോടെയാണ് ആരംഭിക്കുന്നത് എന്നത് ഒരു പൊതു മിഥ്യയാണ്..’ -  മുംബൈയിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ബിപീൻചന്ദ്ര ഭാമ്രെ പറയുന്നു.

ഹൃദ്രോ​ഗത്തിന്റെ ല​ക്ഷണങ്ങൾ

നിരന്തരമായ ക്ഷീണം

നല്ല രാത്രി ഉറക്കത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ക്ഷീണം ഒരു സാധാരണ എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമാണ്.

ശ്വാസതടസ്സം

ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസതടസ്സം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. കുറച്ച് പടികൾ കയറുമ്പോഴോ ചെറിയ ദൂരം നടക്കുമ്പോഴോ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയസ്തംഭനത്തെയോ ധമനികളിലെ തടസ്സങ്ങളെയോ സൂചിപ്പിക്കാം.

നെഞ്ചിലെ അസ്വസ്ഥത

നെഞ്ചിലെ അസ്വസ്ഥത ഒരിക്കലും അവഗണിക്കരുത്. എല്ലാ നെഞ്ചുവേദനയും തീവ്രമല്ല. നെഞ്ചിൽ ഇറുകിയതോ, സമ്മർദ്ദമോ, നേരിയ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം.

കണങ്കാലുകളിലോ കാലുകളിലോ വീക്കം ഉണ്ടാവുക

ഷൂസ് പതിവിലും ഇറുകിയതായി തോന്നുകയോ കണങ്കാലുകൾ വീർത്തതായി കാണപ്പെടുകയോ ചെയ്താൽ അതും ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ ആദ്യ ലക്ഷണമാണ്.

തലകറക്കം അല്ലെങ്കിൽ ബോധക്ഷയം

ഹൃദയമിടിപ്പ് ശരിയായ രീതിയിൽ നിലനിർത്താത്തപ്പോഴോ താളം തെറ്റുമ്പോഴോ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം ഉണ്ടാകുന്നു.

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കുറഞ്ഞ സമീകൃതാഹാരം പിന്തുടരുക. പുകവലി ഒഴിവാക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും