മുഖത്തെ ചുളിവുകൾ അകറ്റണോ? എങ്കിൽ തെെര് ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

Published : Aug 01, 2025, 03:43 PM IST
curd

Synopsis

2 ടേബിൾ സ്പൂൺ തൈര്, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചേരുവയാണ് തെെര്. ലാക്റ്റിക് ആസിഡ്, പ്രോബയോട്ടിക്സ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ തെെര് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. തെെര് പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.

 തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് പുതുമയുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകുന്നു. മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്

2 ടേബിൾ സ്പൂൺ തൈര്, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

2 ടേബിൾസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കിയ ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

2 ടേബിൾസ്പൂൺ തൈര്, 1 ടേബിൾസ്പൂൺ ഓട്സ് പൊടിച്ചതും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി ശേഷം കഴുകുക.

നാല്

2 ടേബിൾസ്പൂൺ തൈര്, 2 ടേബിൾസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ ഈ പാക്ക് സഹായിക്കും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : എരിവുള്ള ഭക്ഷണങ്ങൾ അസിഡിറ്റിക്ക് കാരണമാകുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
മുഖകാന്തി കൂട്ടാൻ 'റോസ് വാട്ടർ' മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ