പഴങ്ങൾ കുറയ്ക്കാം, രാത്രി ഭക്ഷണം നേരത്തെയാക്കാം; കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Aug 02, 2026, 04:02 PM IST
liver health

Synopsis

അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലാത്ത ജീവിതശൈലിയും കാരണം ഇന്നു ഭൂരിഭാഗം ആളുകളിലും ഫാറ്റി ലിവർ രോഗം വർദ്ധിച്ചു വരികയാണ്.

ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും മെറ്റബോളിസം പ്രവർത്തനങ്ങൾ സുഗമമാക്കാനും ഊർജ്ജ ഉത്പാദനത്തിനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. എന്നാൽ അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലാത്ത ജീവിതശൈലിയും കാരണം ഇന്നു ഭൂരിഭാഗം ആളുകളിലും ഫാറ്റി ലിവർ രോഗം വർദ്ധിച്ചു വരികയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1. പഴങ്ങളുടെ ഉപയോഗം കുറയ്ക്കുക

ഫാറ്റി ലിവർ ഉള്ളവർ ഒരേസമയത്ത് അധികമായി പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസിനെ നേരിട്ടാണ് കരൾ സംസ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതമായ അളവിൽ ഫ്രക്ടോസ് ശരീരത്തിലെത്തുന്നത് ഫാറ്റി ലിവർ ഉള്ളവർക്ക് നല്ലതല്ല.സന്തുലിതമായ ഭക്ഷണം കഴിക്കുക.

2. പഴങ്ങൾക്ക് പകരം ഡാർക്ക് ചോക്ലേറ്റ്

ഫാറ്റി ലിവർ ഉള്ളവർ വലിയ അളവിൽ പഴങ്ങൾ കഴിക്കുന്നതിനേക്കാൾ നല്ലത് നല്ല ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ്. അതേമസമയം മാമ്പഴം പോലുള്ള പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ അത് കഴിക്കുന്നതിനൊപ്പമോ അതിന് തൊട്ടുമുമ്പോ ഒരു പിടി നട്സ് കൂടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.

3. ഗ്രീൻ ജ്യൂസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

കരളിന്റെ ആരോഗ്യത്തിന് ഗ്രീൻ ജ്യൂസുകൾ നല്ലതാണെങ്കിലും, ചീര പോലുള്ളവ പച്ചയായി അടിച്ച് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇവയിൽ അമിതമായ അളവിൽ ഒക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. വെള്ളരി, പുതിനയില, ഇഞ്ചി, നാരങ്ങാനീര് എന്നിവ ജ്യൂസായി കുടിക്കുന്നതാണ് നല്ലത്.

4. രാത്രി ഭക്ഷണം നേരത്തെയാക്കുക

ഭക്ഷണത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾക്ക് പുറമേ, കരളിന്റെ സുഗമമായ പ്രവർത്തനത്തിനും വീണ്ടെടുപ്പിനുമായി രാത്രി ഭക്ഷണം നേരത്തെ കഴിക്കുക എന്നത് പ്രധാനമാണ്. ശരിയായ ഭക്ഷണക്രമീകരണവും കൃത്യ സമയത്തെ ഭക്ഷണവും വഴി ഫാറ്റി ലിവർ ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അണ്ഡാശയ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ
മഴക്കാലത്ത് ജലദോഷം, ചുമ, അലർജി പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ