മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

Published : Aug 03, 2025, 04:51 PM IST
cholesterol

Synopsis

ഭക്ഷണം മാത്രം കൊണ്ടല്ല മോശം കൊളസ്ട്രോൾ ഉണ്ടാകുന്നത്. കൂടാതെ മോശം കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദ്രോ​ഗത്തിന്റെ പ്രധാന കാരണമാണ് ഉയർന്ന കൊളസ്ട്രോൾ. ചികിത്സിച്ചില്ലെങ്കിൽ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു. 

കാലക്രമേണ കൂടുതൽ പ്ലാക്ക് രൂപപ്പെടുമ്പോൾ ധമനികൾ ഇടുങ്ങിയതോ അടഞ്ഞതോ ആകാം. ഭക്ഷണം മാത്രം കൊണ്ടല്ല മോശം കൊളസ്ട്രോൾ ഉണ്ടാകുന്നത്. കൂടാതെ മോശം കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്....

ഒന്ന്

ഹോർമോൺ സന്തുലിതാവസ്ഥയും ഉപാപചയ ആരോഗ്യവും നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. മോശം അല്ലെങ്കിൽ അപര്യാപ്തമായ ഉറക്കം ശരീരത്തിന്റെ കൊളസ്ട്രോൾ ശരിയായി നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ഉറക്കക്കുറവ് കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ വർദ്ധിപ്പിക്കും. ഇത് വീക്കം ഉണ്ടാക്കുകയും എച്ച്ഡിഎൽ കുറയ്ക്കുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും.

രണ്ട്

സമ്മർദ്ദം മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും. നിങ്ങൾ നിരന്തരം സമ്മർദ്ദത്തിലായിരിക്കുമ്പോൾ കരൾ കൂടുതൽ കൊളസ്ട്രോൾ രക്തത്തിലേക്ക് പുറത്തുവിടുന്നു. സമ്മർദ്ദത്തിലായിരിക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുകയോ വ്യായാമക്കുറവിനോ ഇടയാക്കും. ഇത് കരളിൽ കൂടുതൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു.

മൂന്ന്

മണിക്കൂറോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് കൊളസ്ട്രോൾ അളവ് കൂട്ടാം. ദീർഘനേരം ഇരിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

നാല്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ധാരാളം കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കുറയ്ക്കും. വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ മോശം കൊളസ്ട്രോൾ കൂട്ടാം. ഈ ഭക്ഷണങ്ങൾ ഇൻസുലിൻ വർദ്ധിപ്പിക്കുകയും, ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ച്

ടിവി കാണുമ്പോഴോ അല്ലെങ്കിൽ രാത്രിയിലോ സ്നാക്കസ് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കൂട്ടാം. ഈ ശീലം അമിതവണ്ണത്തിന് ഇടയാക്കും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം