തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം

Published : Sep 25, 2026, 02:57 PM IST
tired

Synopsis

വായു മലിനീകരണം, വീടിനുള്ളിലെ ജോലി ദിനചര്യകൾ, സൺസ്‌ക്രീൻ ഉപയോഗം എന്നിവ ചർമ്മ സംശ്ലേഷണത്തിന് ആവശ്യമായ UVB രശ്മികളെ തടയുന്നു. ഇത് നിർണായക പോഷകത്തിന്റെ ദീർഘകാല കുറവിലേക്ക് നയിക്കുന്നു.

ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാത്ത അവസ്ഥയാണ് വിറ്റാമിൻ ഡിയുടെ കുറവ്. എല്ലാ പ്രായത്തിലുമുള്ളവരിലും വിറ്റാമിൻ ഡി-യുടെ കുറവ് വ്യാപകമായി കാണപ്പെടുന്നു. ജീവിതശൈലി, സൂര്യപ്രകാശം കുറച്ചുമാത്രം ഏൽക്കുന്നത്, അനാരോ​ഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ഇതിന് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു.

ധാരാളം സൂര്യപ്രകാശം ലഭ്യമാണെങ്കിലും, ഇന്ത്യയിലുടനീളം വിറ്റാമിൻ ഡി-യുടെ കുറവ് വ്യാപകമായിത്തന്നെ തുടരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും വലിയ തോതിൽ ശ്രദ്ധ ലഭിക്കുമ്പോൾ വിറ്റാമിൻ ഡി-യുടെ കുറവ് ശരീരത്തിലെ മിക്ക ആന്തരിക അവയവ വ്യവസ്ഥകളെയും നിശബ്ദമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണം, പേശീബലക്കുറവ്, ഉത്സാഹക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

വായു മലിനീകരണം, വീടിനുള്ളിലെ ജോലി ദിനചര്യകൾ, സൺസ്‌ക്രീൻ ഉപയോഗം എന്നിവ ചർമ്മ സംശ്ലേഷണത്തിന് ആവശ്യമായ UVB രശ്മികളെ തടയുന്നു. ഇത് നിർണായക പോഷകത്തിന്റെ ദീർഘകാല കുറവിലേക്ക് നയിക്കുന്നു. മെലാനിൻ ധാരാളമായി അടങ്ങിയ ഇന്ത്യൻ ചർമ്മത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാൻ സ്വാഭാവികമായും കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കേണ്ടതുണ്ട്.

കാൽസ്യം, പ്രതിരോധ സംവിധാനം, തലച്ചോറിലെ രാസപ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഒരു സുപ്രധാന ഹോർമോണായാണ് വിറ്റാമിൻ ഡി പ്രവർത്തിക്കുന്നത്. ഇതിന്റെ അളവ് കുറയുന്നത് മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഏകാഗ്രതക്കുറവ്, പേശികളുടെ സ്ഥിരതയിലുള്ള കുറവ്, ഇടയ്ക്കിടെയുണ്ടാകുന്ന സീസണൽ അണുബാധകൾ എന്നിവയ്ക്ക് കാരണമായേക്കാം. എന്നാൽ പലപ്പോഴും പോഷകാഹാരക്കുറവാണ് ഇതിന് കാരണമെന്ന് രോഗികൾ തിരിച്ചറിയാറില്ല.

ഹോർമോൺ വ്യതിയാനങ്ങൾ നേരിടുന്ന സ്ത്രീകളിലും അക്കാദമിക് സമ്മർദ്ദം നേരിടുന്ന കൗമാരക്കാരിലും ഉയർന്ന അപകടസാധ്യത കാണിക്കുന്നു. വിറ്റാമിൻ ഡിയുടെ അപര്യാപ്തതകൾ ശരിയായി കണ്ടെത്തി പരിചരണത്തിലൂടെ പരിഹരിച്ചുകഴിഞ്ഞാൽ, വിട്ടുമാറാത്ത ക്ഷീണം, ആർത്തവ അസ്വസ്ഥത, പ്രഭാത ക്ഷീണം എന്നിവ അകറ്റാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദീർഘകാലമായുള്ള പോഷകക്കുറവ് അവഗണിക്കുന്നത് പ്രായമായവരിൽ അസ്ഥികളുടെ ബലം നേരത്തെ നഷ്ടപ്പെടുക, സന്ധി വേദന, ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ, ഇടയ്ക്കിടെയുള്ള വീഴ്ചകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വിറ്റാമിൻ ഡി-യുടെ കുറവ് : പ്രധാന ലക്ഷണങ്ങൾ

നിരന്തരമായ ക്ഷീണവും തളർച്ചയും

എല്ലുകളിലും സന്ധികളിലും വേദന

പേശികളിൽ ബലഹീനതയും വേദനയും

അമിതമായ മുടി കൊഴിച്ചിൽ

പെട്ടെന്ന് അണുബാധകളും രോഗങ്ങളും ഉണ്ടാവുക

ഉത്കണ്ഠയും മാനസികാവസ്ഥയിലെ മാറ്റങ്ങളും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൻകുടൽ ക്യാൻസർ : 40 കഴിഞ്ഞവർ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ