Health Tips : ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനെ അവ​ഗണിക്കരുത്, കാരണം ഈ രോ​ഗത്തിന്റെ ലക്ഷണമാണെന്ന് പഠനം

Published : Sep 14, 2025, 09:10 AM IST
heartburn

Synopsis

അന്നനാളത്തിൽ ആരംഭിക്കുന്ന ഈ ക്യാൻസർ രണ്ട് തരത്തിലാണ‍ുള്ളത്. ഒന്ന് ഗ്രന്ഥി കോശങ്ങളിൽ ആരംഭിക്കുന്ന അഡിനോകാർസിനോമയും അന്നനാളത്തിലെ സ്ക്വാമസ് സെൽ ലൈനിംഗിൽ ആരംഭിക്കുന്ന സ്ക്വാമസ് സെൽ കാർസിനോമയുമാണ്. esophageal cancer 

DID YOU KNOW ?
നെഞ്ചെരിച്ചിലും ക്യാൻസറും
ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ അന്നനാള ക്യാൻസറിന്റെ ലക്ഷണമാണെന്ന് പഠനം

നെഞ്ചെരിച്ചിലിൽ പതിവായി ഉണ്ടാകാറുണ്ടെങ്കിലും പലരും അത് നിസാരമായി കാണാറാണ് പതിവ്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ ഒരു രോ​ഗത്തിന്റെ ലക്ഷണമായാണ് പഠനം പറയുന്നത്. 2025-ൽ ഏകദേശം 22,070 പുതിയ അന്നനാള ക്യാൻസർ കേസുകൾ കണ്ടെത്തിയതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 16,250 മരണങ്ങൾ ഈ രോഗം മൂലമാണ് സംഭവിച്ചത്.

അന്നനാളത്തിലെ, തൊണ്ടയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബായ അന്നനാളത്തിലെ കലകളിൽ ക്യാൻസർ കോശങ്ങൾ രൂപം കൊള്ളുന്ന ഒരു രോഗമാണ് അന്നനാള ക്യാൻസർ. അന്നനാളത്തിൽ ആരംഭിക്കുന്ന ഈ ക്യാൻസർ രണ്ട് തരത്തിലാണ‍ുള്ളത്. ഒന്ന് ഗ്രന്ഥി കോശങ്ങളിൽ ആരംഭിക്കുന്ന അഡിനോകാർസിനോമയും അന്നനാളത്തിലെ സ്ക്വാമസ് സെൽ ലൈനിംഗിൽ ആരംഭിക്കുന്ന സ്ക്വാമസ് സെൽ കാർസിനോമയുമാണ്. 

അമേരിക്കയിൽ ഈസോഫേഷ്യൽ അഡിനോകാർസിനോമ വർദ്ധിച്ചുവരികയാണ്. കൂടാതെ ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം എന്നറിയപ്പെടുന്ന ഒരു അവസ്ഥയുമായി ഇത് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ജോസഫ് സൽഹാബ് പറയുന്നു. 45-64 വയസ്സ് പ്രായമുള്ളവരിൽ, 2012 മുതൽ 2019 വരെ അന്നനാള ക്യാൻസർ നിരക്ക് ഇരട്ടിയായി എന്നും ഡോ. ജോസഫ് പോസ്റ്റിൽ പറയുന്നു.

നെഞ്ചെരിച്ചിൽ GERD പോലെയല്ലെങ്കിലും അത് ഒരു ലക്ഷണമാണ്. GERD എന്നാൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ആസിഡ് തിരികെ ഒഴുകി നെഞ്ചെരിച്ചിലും വീക്കവും ഉണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത ദഹന പ്രശ്നമാണ്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് (ഡിസ്ഫാഗിയ), പെട്ടെന്ന് ഭാരം കുറയുക, തുടർച്ചയായ ചുമ, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് എന്നിവയെല്ലാം അന്നനാള ക്യാൻസറിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ