30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

Published : Sep 13, 2025, 09:53 AM IST
knee pain

Synopsis

കാൽമുട്ട് വേദന ഒരു വാർദ്ധക്യ പ്രശ്‌നം മാത്രമല്ല, 30 കളിലും 40 കളിലും പ്രായമുള്ള ആളുകളെ ഇത് കൂടുതലായി ബാധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് (OA) കാരണമാകും.  knee pain reasons and remedies

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി. ഫിൻലാൻഡിലെ ഔലു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

33.7 വയസ്സ് പ്രായമുള്ള 297 പങ്കാളികളിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) കാൽമുട്ട് വേ​ദന ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ഇത് അധിക ഭാരം കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം ഗണ്യമായി വർദ്ധിപ്പിക്കുകയും തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

കാൽമുട്ട് വേദന ഒരു വാർദ്ധക്യ പ്രശ്‌നം മാത്രമല്ല, 30 കളിലും 40 കളിലും പ്രായമുള്ള ആളുകളെ ഇത് കൂടുതലായി ബാധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് (OA) കാരണമാകും. കാൽമുട്ടുകൾ സംരക്ഷിക്കാനും മുട്ടുവേദന അകറ്റാനും ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നു.

കാൽ മുട്ടുവേദന തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒന്ന്

അമിത ശരീരഭാരം കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും കാൽമുട്ടിനെ ആരോ​ഗ്യകരമായി നിലനിർത്താനും സ​ഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

രണ്ട്

പതിവായി വ്യായാമം ചെയ്യുന്നത് കാൽമുട്ടിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയറോബിക് വ്യായാമങ്ങൾ, നടത്തം, യോ​​ഗ എന്നിവ ശീലമാക്കുക.

മൂന്ന്

ശാരീരിക പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ശരിയായ വാം-അപ്പ് പരിക്കുകൾ തടയാൻ സഹായിക്കും. വാം-അപ്പ് പേശികളെയും സന്ധികളെയും വ്യായാമത്തിനു ശേഷമുള്ള വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുന്നു.

നാല്

ശരിയായ ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നത് കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കും. പാദങ്ങൾ ശരിയായി വിന്യസിക്കുന്ന പാദരക്ഷകൾ തെറ്റായ സ്ഥാനം തടയുകയും കാൽമുട്ട് വേദനയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

അഞ്ച്

ദീർഘനേരം ഇരിക്കുന്നത് കാൽമുട്ടിനെ താങ്ങിനിർത്തുന്ന പേശികളിൽ കാഠിന്യത്തിനും ബലഹീനതയ്ക്കും കാരണമാകും. ഡ്യൂട്ടിക്കിടെ ആണെങ്കിലും ഇടയ്ക്കിടെ ​നടക്കുന്നത് കാൽമുട്ട് സന്ധിയിലെ സമ്മർദ്ദം കുറയ്ക്കും.

ആറ്

സന്ധികളുടെ ലൂബ്രിക്കേഷന് ആവശ്യമായ ജലാംശം അത്യാവശ്യമാണ്. നിർജ്ജലീകരണം സൈനോവിയൽ ദ്രാവകം കുറയുന്നതിനും കാൽമുട്ട് സന്ധിയിലെ തേയ്മാനത്തിനും കാരണമാകും.

ഏഴ്

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ മതിയായ ഉപഭോഗം അസ്ഥികളെ ആരോ​ഗ്യത്തോടെ നിലനിർത്തും. കാൽമുട്ടിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിലും ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കാൽമുട്ടിൽ സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ