പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Oct 10, 2025, 06:18 PM IST
prostate cancer

Synopsis

 പ്രായമുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ കൂടുതലായി കാണുന്നത്. പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യതയും കൂടുന്നതായി ഡോ. അരുൺ എ. ജെ പറഞ്ഞു. dr arun a j about symptoms of early stage prostate Cancer

ലോകത്തിൽ നാലാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത്. നേരത്തെയുള്ള രോഗനിർണയം വിജയകരമായ ചികിത്സയ്ക്ക് സഹായിക്കും. 100 പുരുഷന്മാരിൽ 13 പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. 

മൂത്രമൊഴിക്കാനുള്ള തടസം, കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രത്തിൽ രക്തത്തിൽ കാണുക, രാത്രി സമയങ്ങളിൽ കൂടുതലായി മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോൾ തരിപ്പ്, വേദന അനുഭവപ്പെടുക എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നതെന്ന് തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ക്ലിനിക്കൽ ഓങ്കോളജിസ്റ്റായ ഡോ. അരുൺ എ. ജെ പറയുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസർ ഏറ്റവും കൂടുതലായി പടരുന്നത് എല്ലുകളിലേക്കാണ്. എല്ലുകളിലേക്ക് പടർന്നാൽ നടുവേദന പോലുള്ള ലക്ഷണങ്ങൾ പ്രകടമാകാം. പ്രായമുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ കൂടുതലായി കാണുന്നത്. പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യതയും കൂടുന്നതായി ഡോ. അരുൺ എ. ജെ പറഞ്ഞു.

50 വയസുള്ളവരിൽ പോലും ഇന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ട് വരുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന് നാല് ഘട്ടമാണുള്ളത്. ജീവിതശെെലിയിലെ മാറ്റങ്ങൾ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നുണ്ട്. എന്നാൽ അതിനെക്കാൾ കൂടുതൽ പുരുഷ ഹോർമോണിലെ വ്യതിയാനം പ്രോസ്റ്റേറ്റ് ക്യാൻസറിള്ള സാധ്യത കൂട്ടുന്നുണ്ട്. അമിതവണ്ണമാണ് മറ്റൊരു കാരണം.

മൂത്രത്തിലെ ലക്ഷണങ്ങളുമായാണ് മിക്ക രോ​ഗികളും കാണാനെത്തുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ ആണോ എന്ന് കണ്ടെത്തുന്നതിന് പിഎസ്എ ബ്ലഡ് ടെസ്റ്റ് ചെയ്യാറുണ്ട്. ആവശ്യമുണ്ടെങ്കിൽ എംആർഐ സ്കാൻ കൊടുക്കാറുണ്ട്. ബയോപ്സിയുടെ ഫലം നോക്കിയാണ് മറ്റ് കാര്യങ്ങൾ ചെയ്യാറുള്ളതെന്ന് ഡോ. അരുൺ എ. ജെ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം