ദിവസവും രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും

Published : Jan 15, 2026, 10:54 AM IST
stress

Synopsis

ശംഖുപുഷ്പ ചായ കുടിക്കുന്നത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.  

ദിവസവും രാവിലെ ശംഖുപുഷ്പ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ആന്റിഓക്‌സിഡന്റ് ബ്ലൂ ടീയിൽ അഥവാ ശംഖുപുഷ്പ ചായയിൽ അടങ അടങ്ങിയിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

ശംഖുപുഷ്പ ചായ കുടിക്കുന്നത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ബ്ലൂ ടീ. ബ്ലൂ ടീ ഇലകൾ ഒരു ഔഷധ സസ്യമായി കണക്കാക്കുന്നതായി ജേണൽ ഓഫ് ക്രിയേറ്റീവ് റിസർച്ച് തോട്ട്സ് വ്യക്തമാക്കുന്നു.

ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ട്രൈറ്റെർപെനോയിഡുകൾ, സൈക്ലോടൈഡുകൾ പോലുള്ള പെപ്റ്റൈഡുകൾ എന്നിവയാൽ സമ്പന്നമാണ് ബ്ലൂ ടീ. ഇതിൽ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, നൂട്രോപിക്, കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.

ബ്ലൂ ടീയിൽ ടെർനാറ്റിനുകളും ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി ജേണൽ ഓഫ് അഡ്വാൻസ്ഡ് ആൻഡ് ഫ്യൂച്ചർ റിസർച്ച് വ്യക്തമാക്കുന്നു. ശംഖുപുഷ്പം ചേർത്ത ഈ ചായയ്ക്കു മാനസിക സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിൽക്കാൻ ഈ ചായ കുടിക്കുന്നത് സഹായിക്കും.

ബട്ടർഫ്ലൈ പയർ പൂവിൽ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റുകളാണ് ടെർനാറ്റിനുകൾ. ഇവ സ്ട്രെസ് ഹോർമോണുകളുടെ സ്രവണം കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. ഈ സംയുക്തം ഒരു തരം ആന്തോസയാനിൻ കൂടിയാണ്. ഇത് പൂവിനും ചായയ്ക്കും തിളക്കമുള്ള നീല നിറം നൽകുന്നു. ബ്ലൂ ടീ കുടിക്കുന്നത് ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ശരീരകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

പ്രകൃതിദത്ത പാനീയമായതിനാൽ ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തേക്ക് കളയുവാനും നീല ചായ കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‌Health Tips : എപ്പോഴും തണുപ്പ് അനുഭവപ്പെടാറുണ്ടോ? ഈ മൂന്ന് പോഷകങ്ങളുടെ കുറവ് കൊണ്ടാകാം
വർക്ക്ഔട്ട് കഴിഞ്ഞ് എന്ത് കഴിക്കണം? ജെൻസി ഡയറ്റ് പ്ലാൻ ഇതാ!