രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രകൃതിദത്ത പാനീയങ്ങൾ

Published : Nov 23, 2025, 03:29 PM IST
Diabetes

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ഹെർബൽ ടീകൾ സഹായിക്കുന്നു. ചമോമൈൽ ചായ, ചെമ്പരത്തി ചായ എന്നിവ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. drinks that help reduce high blood sugar

മൊത്തത്തിലുള്ള ആരോഗ്യത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ശരീരത്തിന്റെ മെറ്റബോളിസം സ്വാഭാവികമായി മന്ദഗതിയിലാകുമ്പോൾ. ശരിയായ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ഹെർബൽ ടീകൾ സഹായിക്കുന്നു. ചമോമൈൽ ചായ, ചെമ്പരത്തി ചായ എന്നിവ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.ചമോമൈൽ ചായയിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം ചെറുക്കാൻ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ചമോമൈൽ ചായ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ നേരിട്ട് ബാധിക്കുന്നു. കഫീൻ രഹിത ഹെർബൽ ടീകളായ ചമോമൈൽ, ചെമ്പരത്തി എന്നിവ നന്നായി ഉറങ്ങാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

രണ്ട്

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത വികസിപ്പിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. വൈകുന്നേരം മധുരമില്ലാത്ത ഗ്രീൻ ടീ കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

കറുവപ്പട്ട കഴിക്കുന്നത് ഉപവാസത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതികരണം വർദ്ധിപ്പിക്കുകയും ചെയ്യും. കഫീൻ അടങ്ങിയിട്ടില്ലാത്തതിനാൽ കറുവപ്പട്ട ചായ കുടിക്കാം. കറുവപ്പട്ട ചായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

​ഗ്രാമ്പുവിന്റെ ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു