അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Nov 23, 2025, 02:42 PM IST
belly fat

Synopsis

കട്ടൻ കാപ്പി, ​ഗ്രീൻ ടീ, നാരങ്ങ വെള്ളം, പെരുംജീരക വെള്ളം, ഇഞ്ചി ചായ പോലുള്ളവ കുടിക്കുന്നത് വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഈ പാനീയങ്ങൾ ജലാംശം നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. tips for reduce belly fat 

അടിവയറ്റിലെ കൊഴുപ്പ് നിസാരമായി കാണരുത്. വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഏറെ അപകടകാരിയാണ്. ഇത് പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഒരു വ്യക്തി സമ്മർദ്ദത്തിലാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാനസിക സമ്മർദ്ദം കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നും. ഇത് കുടവയറിനും അമിതവണ്ണത്തിനുമുള്ള ഒരു പ്രധാന കാരണമാണ്. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം.

കാർബോ ഹൈഡ്രോറ്റ് അഥവാ അന്നജമാണ് കുടവയറിനും അമിതവണ്ണത്തിനും ഇടയാക്കുന്നത്. പഞ്ചസാര എന്നിവയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. പഞ്ചസാര അമിത അളവിൽ ഉപയോഗിക്കുന്ന ശീതള പാനീയങ്ങളും കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ചെയ്യേണ്ട രണ്ട് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

1. കൊഴുപ്പ് കുറയ്ക്കുന്ന പാനീയങ്ങൾ കുടിക്കുക

കട്ടൻ കാപ്പി, ​ഗ്രീൻ ടീ, നാരങ്ങ വെള്ളം, പെരുംജീരക വെള്ളം, ഇഞ്ചി ചായ പോലുള്ളവ കുടിക്കുന്നത് വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഈ പാനീയങ്ങൾ ജലാംശം നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

2. ഉയർന്ന ഫൈബർ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ശീലമാക്കുക

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ‌പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പനീർ, കടല, ചിക്കൻ, മത്സ്യം എന്നിവയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പഴങ്ങളും പച്ചക്കറികളിളഉം നാരുകൾ അടങ്ങിയിരിക്കുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം