
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ എന്നത്. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുക, ദഹനത്തിനായി പിത്തരസം ഉത്പാദിപ്പിക്കുക, അവശ്യ വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് കരൾ ചെയ്ത് വരുന്നത്.
അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, ചില ജനിതക അവസ്ഥകൾ എന്നിവ ഫാറ്റി ലിവർ, സിറോസിസ് പോലുള്ള കരൾ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. കരളിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സഹായിക്കുന്ന ഒരു നട്സിനെ കുറിച്ചാണ് ഇനി പറയുന്നത്.
പോഷകസമൃദ്ധവും ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ് വാൾനട്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് കരളിന്റെ ആരോഗ്യത്തിന് പ്രത്യേകിച്ചും ഗുണം ചെയ്യും. കരളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടം കൂടിയാണ് വാൾനട്ട്. കൂടാതെ, വാൾനട്ട് മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഫാറ്റി ലിവർ രോഗം കുറയ്ക്കുന്നതിന് വാൾനട്ട് ഏറ്റവും ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ഗുണകരമായ പോഷകങ്ങൾ എന്നിവ വീക്കം കുറയ്ക്കാനും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും.
കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമീകൃതാഹാരം കഴിക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
രക്തത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിൽ കരൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
അമിതമായ മദ്യപാനം കരളിന് കേടുവരുത്തുമെന്നതിനാൽ മദ്യപാനം പരിമിതപ്പെടുത്തുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതിനും വ്യായാമം ശീലമാക്കുക.
പതിവായി പരിശോധനകളും മറ്റ് ടെസ്റ്റുകളും ചെയ്യുന്നത് കരളിന്റെ ആരോഗ്യം നിരീക്ഷിക്കാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനും സഹായിക്കും.