
ചില ഭക്ഷണങ്ങൾക്ക് തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ കഴിയും. അവ വൈജ്ഞാനിക പ്രകടനം, ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദനം, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മസ്തിഷ്കാരോഗ്യത്തിന് സഹായകമാണ്. ഇത് വീക്കം കുറയ്ക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബി-വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ പോഷകങ്ങൾ ഓർമ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ...
ഒന്ന്
വാൾനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ഡിഎച്ച്എ എന്നിവയാൽ സമ്പന്നമാണ്. ഇത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനത്തിനും ഓർമ്മശക്തിക്കും സഹായകമാണ്. തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ന്യൂറോൺ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അവയിൽ അടങ്ങിയിട്ടുണ്ട്.
രണ്ട്
ബ്ലൂബെറിയിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുക ചെയ്യുന്നു. കൂടാതെ, അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
മൂന്ന്
തണ്ണിമത്തൻ വിത്തിൽ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിന് അത്യാവശ്യമാണ്. സിങ്കും മഗ്നീഷ്യവും ഓർമ്മശക്തിക്ക് സഹായിക്കുന്നു.
നാല്
ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് ഏകാഗ്രതയും മാനസികാവസ്ഥയും വർദ്ധിപ്പിക്കും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.
അഞ്ച്
തലച്ചോറിന്റെ വികാസത്തിനും ഓർമ്മശക്തി നിയന്ത്രിക്കുന്നതിനും നിർണായകമായ ഒരു പോഷകമായ കോളിന്റെ മികച്ച ഉറവിടമാണ് മുട്ടകൾ. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വാർദ്ധക്യവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ സങ്കോചം കുറയ്ക്കുകയും ചെയ്യുന്ന ബി12, ഫോളേറ്റ് ഉൾപ്പെടെയുള്ള പോഷകങ്ങൾ മുട്ടയിലുണ്ട്.
ആറ്
അവോക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള ആരോഗ്യകരമായ രക്തയോട്ടത്തിന് സഹായിക്കുന്നു.