
കൊളസ്ട്രോൾ അളവ് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ അനിയന്ത്രിതമായ മാനസിക സമ്മർദ്ദവും അനാരോഗ്യകരമായ ഭക്ഷണരീതിയുമാണ്. ഇവ രണ്ടും വ്യത്യസ്ത വഴികളിലൂടെയാണ് കൊളസ്ട്രോളിനെ ബാധിക്കുന്നതെങ്കിലും രണ്ടും ഒരുപോലെ ഗുരുതരമായ ഹൃദ്രോഗ സാധ്യതകളിലേക്ക് നയിച്ചേക്കാം. ഹോർമോണുകൾ വഴിയും ജീവിതശൈലി ശീലങ്ങളിലൂടെയുമാണ് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് വർദ്ധിപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരം ഒരുങ്ങുമ്പോൾ ശരീരത്തിലെ കോർട്ടിസോൾ അളവ് ഉയരുന്നു. സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കും.
വീക്കം വർദ്ധിക്കുന്നു
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിൽ നേരിയ തോതിലുള്ള വീക്കത്തിന് കാരണമാകാം. ഇത് ഹൃദ്രോഗം, പ്രമേഹം, വിഷാദം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താനും രക്തത്തിലേക്ക് സംഭരിച്ച കൊഴുപ്പ് പുറന്തള്ളാനും കാരണമാകും. ഇത് ട്രൈഗ്ലിസറൈഡുകളുടെ ഉത്പാദനത്തിലും മൊത്തം കൊളസ്ട്രോൾ നിലയിലും വ്യതിയാനം വരുത്തുന്നു.
ഭക്ഷണരീതിയിലെ മാറ്റങ്ങൾ
മാനസിക സമ്മർദ്ദം വിശപ്പും വയറു നിറയുന്ന വികാരവും നിയന്ത്രിക്കുന്ന വ്യവസ്ഥകളെ ബാധിക്കുന്നു. ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റുന്നത് ഇതിന് കാരണമാകുന്നു.
ഇമോഷണൽ ഈറ്റിംഗ്
അമിത സമ്മർദ്ദം അനുഭവപ്പെടുമ്പോൾ മധുരവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങളോട് ആസക്തി തോന്നുന്നത് സാധാരണയാണ്.
അൾട്രാ പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങൾ
പെട്ടെന്നുള്ള വിശപ്പകറ്റാൻ പലരും സംസ്കരിച്ച ഭക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്.
മദ്യപാനം വർദ്ധിക്കുന്നത്
മദ്യത്തിന്റെ അമിതോപയോഗം ട്രൈഗ്ലിസറൈഡുകളുടെ അളവിനെയും ഹൃദയാരോഗ്യത്തെയും നേരിട്ട് ബാധിക്കും.
ഭക്ഷണരീതികൾ
ക്രമം തെറ്റിയ ഭക്ഷണരീതിയും രാത്രി വൈകിയുള്ള ഭക്ഷണവും ശരീരത്തിൽ പൂരിത കൊഴുപ്പും കലോറിയും വർദ്ധിക്കാൻ ഇടയാക്കും.
ഏതാണ് കൂടുതൽ അപകടകരം?
ഉയർന്ന കൊളസ്ട്രോളിന് പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. എന്നാൽ ഹൃദ്രോഗ സാധ്യതയുള്ളവരിൽ അമിത മാനസിക സമ്മർദ്ദം അവസ്ഥ കൂടുതൽ വഷളാക്കാം. ദിവസേനയുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക വഴി മാത്രമേ കൊളസ്ട്രോൾ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam