Health Tips : നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കേണ്ട മൂന്ന് ടെസ്റ്റുകൾ

Published : Sep 06, 2025, 08:29 AM IST
test

Synopsis

ആദ്യത്തെ ടെസ്റ്റ് എന്ന് പറയുന്നത് ലിപിഡ് പ്രൊഫൈൽ പരിശോധനയാണ്. ഉയർന്ന കൊളസ്ട്രോൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. ഇത് ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. 

രോ​ഗങ്ങൾ എപ്പോഴും നേരത്തെ കണ്ടെത്തുന്നത് അതിൽ നിന്നും രക്ഷനേടാൻ സഹായിക്കും. പലപ്പോഴും അവഗണിക്കപ്പെടുന്നതും എന്നാൽ ജീവൻ രക്ഷിക്കാൻ സാധ്യതയുള്ളതുമായ പ്രധാനപ്പെട്ട ടെസ്റ്റുകൾ കുറിച്ച് ഓർത്തോപീഡിക് സർജൻ ഡോ. മനൻ വോറ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.“ഓരോ ഇന്ത്യക്കാരനും പരിഗണിക്കേണ്ട 3 ആരോഗ്യ പരിശോധനകൾ ഇവയാണ്.” എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആദ്യത്തെ ടെസ്റ്റ് എന്ന് പറയുന്നത് ലിപിഡ് പ്രൊഫൈൽ പരിശോധനയാണ്. ഉയർന്ന കൊളസ്ട്രോൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. ഇത് ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. ഈ പരിശോധന കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നു - എൽഡിഎൽ (മോശം കൊളസ്ട്രോൾ), എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ. ഉയർന്ന എൽഡിഎൽ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നു. ഇത് രക്തയോട്ടം കുറയ്ക്കുകയും പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

രണ്ടാമത്തേത് ബ്ലഡ് ഷു​ഗർ ടെസ്റ്റാണ്. ഇന്ത്യക്കാർ നിർബന്ധമായും ചെയ്തിരിക്കേണ്ട ടെസ്റ്റാണ് ഇത്. ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദയത്തെയും വൃക്കകളെയും തലച്ചോറിനെയും പോലും നശിപ്പിക്കുന്നു. നിങ്ങളുടെ ശരീരം ഗ്ലൂക്കോസിനെ എത്രത്തോളം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഈ പരിശോധനയിലൂടെ അറിയാനാകും. തുടർച്ചയായി ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾ, ഞരമ്പുകൾ, കണ്ണുകൾ, വൃക്കകൾ എന്നിവയെ തകരാറിലാക്കുകയും ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് നേരത്തെ കണ്ടെത്തുന്നത് ആജീവനാന്ത സങ്കീർണതകൾ തടയുന്നതായും ഡോ. മനൻ വോറ പറയുന്നു.

മൂന്നാമത്തേത് ബോൺ ഡെൻസിറ്റി ടെസ്റ്റാണ്. അസ്ഥിസാന്ദ്രതാ പരിശോധനയാണ്. 40 വയസ്സിനു ശേഷം അസ്ഥികൾ വേഗത്തിൽ ദുർബലമാകുന്നു. കുറഞ്ഞ അസ്ഥിസാന്ദ്രത എന്നാൽ ചെറിയ വീഴ്ച പോലും ഒടിവുകൾക്ക് കാരണമാകും. ഈ പരിശോധന അസ്ഥികളിലെ കാൽസ്യത്തിന്റെയും ധാതുക്കളുടെയും അളവ് അളക്കുന്നു. പ്രായത്തിനനുസരിച്ച്, പ്രത്യേകിച്ച് ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ അസ്ഥികളുടെ ശക്തി നഷ്ടപ്പെടുന്നു. എല്ലുകൾക്ക് ബലം കുറയുന്നത് ഒടിവുകൾ, നട്ടെല്ല് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?