ഫെയർനെസ് ക്രീം പതിവായി ഉപയോ​ഗിക്കുന്നവരാണോ? സൂക്ഷിച്ചോളൂ പണി കിട്ടാം

Published : Nov 22, 2026, 02:02 PM IST
fairness cream

Synopsis

ചർമ്മത്തിന്റെ നിറം വെളുപ്പിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ അപകടകരമായ അളവിൽ (സുരക്ഷിതമായ പരിധിയേക്കാൾ വളരെ കൂടുതൽ) മെർക്കുറി അടങ്ങിയിട്ടുണ്ട്.

അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗത്തിന് ഇരയായെന്ന പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാസർകോട്ടെ ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് സലീം ഫെയർനെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം പുരട്ടി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം വെക്കുന്ന തരത്തിലുള്ള പ്രകടമായ ഫലം ലഭിച്ചു. എന്നാൽ, പിന്നീട് സ്ഥിതി മാറുകയും മുൻപുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായി മുഖം കരിവാളിക്കുകയും ചെയ്തു.

ഫെയർനെസ് ക്രീം ഒട്ടും സേയ്ഫല്ല...

ഉയർന്ന അളവിൽ മെർക്കുറിയും ഹൈഡ്രോക്വിനോണും അടങ്ങിയിരിക്കുന്നതിനാൽ ഓവർ-ദി-കൌണ്ടർ ചർമ്മ തിളക്ക ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. ചർമ്മത്തിന്റെ നിറം വെളുപ്പിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ മെർക്കുറി (രസം) അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് 2019 ൽ എഫ്.ഡി.എ (FDA) നടത്തിയ ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ ആവർത്തിച്ച് പുരട്ടുമ്പോൾ, മെർക്കുറി രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അതുവഴി ഗുരുതരവും ശാശ്വതവുമായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. ഇതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

  1. വിഷവസ്തുക്കൾ, മരുന്നുകൾ അല്ലെങ്കിൽ രാസവസ്തുക്കൾ എന്നിവ മൂലം വൃക്കയിൽ പ്രോട്ടീൻ അടിഞ്ഞുകൂടുന്നത് വൃക്കയ്ക്ക് ക്ഷതമുണ്ടാക്കുകയും ഇത് പെട്ടെന്നുള്ള വൃക്കസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം.

2. ഈ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം മൂലം വിറയൽ, തരിപ്പ് അല്ലെങ്കിൽ മരവിപ്പ്, തലവേദന, ക്ഷീണം, മാനസികാവസ്ഥയിലോ ചിന്താശേഷിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ നാഡീസംബന്ധമായ തകരാറുകളും, ചർമ്മത്തിന് നേരിട്ട് ഏൽക്കുന്ന പരിക്കുകളും ഉണ്ടാകാം.

ഈ ഉൽപ്പന്നങ്ങൾ എത്രത്തോളം ദീർഘനേരവും എത്രത്തോളം ഇടയ്ക്കിടെയും ഉപയോഗിക്കുന്നുവോ, അത്രത്തോളം ദോഷമുണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾക്ക് അപകടസാധ്യത കൂടുതലാണ്. അതിനാൽ ഇവർ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കരുതെന്നും വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചർമ്മത്തിന്റെ നിറം വെളുപ്പിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ അപകടകരമായ അളവിൽ (സുരക്ഷിതമായ പരിധിയേക്കാൾ വളരെ കൂടുതൽ) മെർക്കുറി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന മെർക്കുറി, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും അത് വൃക്കകളിലെ അരിപ്പകളെ ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം. ഇത് 'മെംബ്രാനസ് നെഫ്രോപ്പതി' (membranous nephropathy) പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.

മെർക്കുറി, ലെഡ് തുടങ്ങിയ ഘനലോഹങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുകയും, അതുമൂലം വിറയൽ, ഓർമ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്ന വിഷബാധ എന്നിവ ഉണ്ടാകുകയും ചെയ്യാം. ഗർഭിണികൾക്കും കുട്ടികൾക്കും ഇതിന്റെ അപകടസാധ്യത കൂടുതലാണ്.

ഓൺലൈനിലും സ്ഥിരീകരിക്കാത്ത ബ്രാൻഡുകളുടെ കാര്യത്തിലും ജാഗ്രത പാലിക്കണം. ചേരുവകളുടെ വ്യക്തമായ പട്ടികയോ ഔദ്യോഗിക അംഗീകാരമോ ഇല്ലാത്തതും, എന്നാൽ ചർമ്മത്തിന് പെട്ടെന്ന് വെളുപ്പ് നിറം നൽകുമെന്ന് പ്രചരിപ്പിക്കപ്പെടുന്നതുമായ ലേബലുകളില്ലാത്തതോ ആയ ഓൺലൈൻ ക്രീമുകൾ ഒഴിവാക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി