Health Tips : ഈ അഞ്ച് ശീലങ്ങൾ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കാം

Published : Jul 09, 2025, 08:25 AM ISTUpdated : Jul 09, 2025, 08:32 AM IST
skin care

Synopsis

സ്ഥിരമായ ഉറക്കക്കുറവ് അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം വാർദ്ധക്യത്തെ വേഗത്തിലാക്കും. ഉറക്കമില്ലായ്മ കോശ നാശത്തിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. 

ചിലരിൽ ചർമ്മത്തിന് ചുളിവുകൾ, നേർത്ത വരകൾ, വരണ്ട ചർമ്മം എന്നിവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങൾ, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നു. ജീവിതശെെലിയിലെ ചില ശീലങ്ങൾ വേഗത്തിലാണ് ചിലരെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.

ഒന്ന്

സ്ഥിരമായ ഉറക്കക്കുറവ് അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം വാർദ്ധക്യത്തെ വേഗത്തിലാക്കും. ഉറക്കമില്ലായ്മ കോശ നാശത്തിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് ഇടയാക്കും. ഇത് ചുളിവുകൾ, ദുർബലമായ പ്രതിരോധശേഷി, വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ ഉണ്ടാകൽ എന്നിവയ്ക്ക് ഇടയാക്കും.

രണ്ട്

ദീർഘകാല സമ്മർദ്ദമാണ് മറ്റൊരു ഘടകം. വിട്ടുമാറാത്ത സമ്മർദ്ദം തുടർച്ചയായി ഉയർന്ന കോർട്ടിസോൾ, അഡ്രിനാലിൻ അളവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് കാലക്രമേണ ശരീരത്തിലുടനീളം വീക്കം, ഓക്സിഡേറ്റീവ് നാശനഷ്ടങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

മൂന്ന്

പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. അധിക പഞ്ചസാര കഴിക്കുന്നത് വിട്ടുമാറാത്ത വീക്കം വർദ്ധിപ്പിക്കുകയും പ്രായമായവരിൽ ബലഹീനതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നാല്

വ്യായാമമില്ലായ്മ വേഗത്തിലുള്ള വാർദ്ധക്യത്തിന് മറ്റൊരു പ്രധാന കാരണമാണ്. ദീർഘനേരം ഇരിക്കുകയോ വ്യായാമം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

അഞ്ച്

എപ്പോഴും ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്പ് ടോപ്പുകൽ എന്നിവ കാണുന്നതും ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. ഇത് മെലറ്റോണിനെ കുറയ്ക്കുകയും ഉറക്കക്കുറവിന് ഇടയാക്കുകയും ചെയ്യും. രാത്രി വൈകിയുള്ള സ്‌ക്രീൻ ഉപയോഗം ഇരട്ടി ദോഷകരമാണ്. കൂടാതെ, ഇത് കാലക്രമേണ ചുളിവുകൾക്കും ചർമ്മം മങ്ങാനും കാരണമാകും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ