
പാലക്ക് ചീര പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും. 100 ഗ്രാം പാലക്ക് ചീരയിൽ ഏകദേശം 4.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ഭാഗമായി ചീര കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയും.
പാലക്ക് ചീര ഇലകൾക്ക് കാഴ്ച മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സമ്പന്നമായ പോഷകങ്ങളുണ്ട്. ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസവും ഒരു കപ്പ് ചീര കഴിക്കുന്നതിലൂടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങളുടെ 56 മുതൽ 188% വരെ നിറവേറ്റാൻ കഴിയുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് അഗ്രികൾച്ചർ റിസർച്ച് വ്യക്തമാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. പാലക്ക് ചീര പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് നല്ല രീതിയിൽ ജലാംശം നൽകുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്. പാലക്ക് ചീരയിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ കെ അടങ്ങിയിട്ടുള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ബലം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചീരയുടെ പോഷക സാധ്യത അനുസരിച്ച് ഒരു കപ്പ് ചീര കഴിക്കുന്നത് ദിവസേനയുള്ള ഫോളേറ്റ് ആവശ്യകതയുടെ 66% നൽകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam