സമ്മർദ്ദം കുറയ്ക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങൾ

Published : Jun 22, 2025, 10:40 PM IST
Chronic stress

Synopsis

പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും പയർ, കടല, ചെറുപയർ തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകൾ ഉൾപ്പെടുത്തുക. തലച്ചോറിന്റെ പ്രവർത്തനത്തിന് കുതിർത്ത ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ളാക്സ് സീഡുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. 

നമ്മുടെ മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്നതിലും ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. സമീകൃതാഹാരം ശീലമാക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ കൊണ്ടുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. സാവധാനത്തിൽ ദഹിക്കുന്ന ഈ ധാന്യങ്ങൾ ന്ന ഊർജ്ജം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കുകയും ചെയ്യുന്നു.

പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും പയർ, കടല, ചെറുപയർ തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകൾ ഉൾപ്പെടുത്തുക. തലച്ചോറിന്റെ പ്രവർത്തനത്തിന് കുതിർത്ത ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ളാക്സ് സീഡുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

അധിക ഊർജ്ജം വർദ്ധിപ്പിക്കുന്നതിന്, വാഴപ്പഴം (വിറ്റാമിൻ ബി6 ധാരാളമായി അടങ്ങിയത്), സിട്രസ് പഴങ്ങൾ (വിറ്റാമിൻ സി ഉള്ളത്), സരസഫലങ്ങൾ (ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ളത്) തുടങ്ങിയ പഴങ്ങൾ കഴിക്കുക. മഗ്നീഷ്യം സമ്പുഷ്ടമായ ഇലക്കറികൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക.

ദിവസവും നന്നായി വെള്ളം കുടിക്കുന്നത് ഊർജ നില കൂട്ടാൻ സഹായിക്കും. രാവിലെ ചെറുചൂടുള്ള നാരങ്ങാവെള്ളം ദഹനത്തെയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്.

മത്തങ്ങ വിത്തുകൾ, ചീര, ധാന്യങ്ങൾ തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുക. വീക്കം കുറയ്ക്കുന്നതിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട് തുടങ്ങിയ സസ്യാഹാര ഒമേഗ-3 ഉറവിടങ്ങൾ ഉൾപ്പെടുത്തുക. തൈരും വാഴപ്പഴം, വെളുത്തുള്ളി, ഓട്സ് തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങളും കഴിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക.

കഫീൻ, പഞ്ചസാര, വറുത്തത്, പഴകിയത്, അല്ലെങ്കിൽ വളരെ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക, കാരണം ഇത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഊർജ്ജം കുറയ്ക്കുകയും ചെയ്യും. ശീതളപാനീയങ്ങൾ ഒഴിവാക്കുക, കാരണം അവ ദഹനത്തെ തടസ്സപ്പെടുത്തുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം