വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങൾ

Published : Jul 13, 2025, 03:13 PM IST
Kidney Stones and Treatment

Synopsis

ചില ഭക്ഷണങ്ങൾ മൂത്രത്തിൽ ഓക്സലേറ്റ്, കാൽസ്യം, യൂറിക് ആസിഡ് അല്ലെങ്കിൽ സോഡിയം എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ...

ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും.

മൂത്രനാളത്തിലൂടെ കടന്നുപോകുമ്പോൾ അവ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുകയും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും. നിർജ്ജലീകരണം, ചില ആരോഗ്യസ്ഥിതികൾ എന്നിവ അവയുടെ രൂപീകരണത്തിന് കാരണമാകുമെങ്കിലും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങൾ മൂത്രത്തിൽ ഓക്സലേറ്റ്, കാൽസ്യം, യൂറിക് ആസിഡ് അല്ലെങ്കിൽ സോഡിയം എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ...

ഒന്ന്

ചീരയിൽ ഓക്സലേറ്റുകൾ കൂടുതലാണ്. ഇത് വൃക്കകളിൽ കാൽസ്യവുമായി ബന്ധിപ്പിച്ച് കാൽസ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാക്കുന്നു. വലിയ അളവിൽ ചീര കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും.

രണ്ട്

ബീറ്റ്റൂട്ടിലും ഉയർന്ന അളവിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. കാൽസ്യം ഓക്സലേറ്റ് കല്ലുകൾക്ക് സാധ്യതയുള്ള ആളുകൾ ബീറ്റ്റൂട്ട്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ പരിമിതപ്പെടുത്തണം. കാരണം ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് മൂത്രത്തിൽ ഓക്സലേറ്റ് അടിഞ്ഞുകൂടുന്നത് ഗണ്യമായി വർദ്ധിപ്പിക്കും.

മൂന്ന്

നട്സാണ് മറ്റൊരു ഭക്ഷണം. നട്സ് ആരോഗ്യകരമാണെങ്കിലും ബദാം, കശുവണ്ടി, നിലക്കടല തുടങ്ങിയ നട്‌സുകളിൽ ഓക്‌സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ ഉള്ളവർ നട്സ് കഴിക്കുന്നത് ഒഴിവാക്കുക.

നാല്

ഡാർക്ക് ചോക്ലേറ്റിലും കൊക്കോയിലും ഓക്സലേറ്റുകൾ കൂടുതലാണ്. ചെറിയ അളവിൽ ഇടയ്ക്കിടെ നല്ലതായിരിക്കാമെങ്കിലും വൃക്കയിലെ കല്ലുകൾക്ക് സാധ്യതയുള്ള ആളുകൾക്ക് പതിവായി അല്ലെങ്കിൽ അമിതമായി കഴിക്കുന്നത് കൂടുതൽ പ്രശ്നമുണ്ടാക്കാം.

അഞ്ച്

ഓക്സലേറ്റ് കൂടുതലുള്ള മറ്റൊരു പാനീയമാണ് ബ്ലാക്ക് ടീ. ഇത് അമിതമായി കുടിക്കുന്നത് ഓക്സലേറ്റിന്റെ അളവ് വർദ്ധിപ്പിക്കുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. ഹെർബൽ ടീകളിൽ ഓക്സലേറ്റ് അളവ് കുറവാണ്.

ആറ്

റെഡ് മീറ്റാണ് മറ്റൊരു ഭക്ഷണം. ചുവന്ന മാംസത്തിൽ പ്യൂരിനുകൾ കൂടുതലാണ്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. അമിതമായ യൂറിക് ആസിഡ് കല്ലുകൾക്ക് കാരണമാകും.

ഏഴ്

സോഡിയം കൂടുതലുള്ള ഭക്ഷണക്രമം മൂത്രത്തിലൂടെ കാൽസ്യം കൂടുതലായി പുറന്തള്ളാൻ കാരണമാകുന്നു. ഇത് കാൽസ്യം കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു. ടിന്നിലടച്ച സൂപ്പുകൾ, ചിപ്‌സ്, ഫാസ്റ്റ് ഫുഡ്, മറ്റ് ഉപ്പിട്ട ലഘുഭക്ഷണങ്ങൾ എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

എട്ട്

കോളയിൽ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. പഞ്ചസാര അടങ്ങിയ സോഡകളും പാനീയങ്ങളും യൂറിക് ആസിഡ് വർദ്ധിപ്പിക്കുകയും മൂത്രത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇവ രണ്ടും വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ