
ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം നമ്മൾ കഴിക്കാറുണ്ട്. മധുരവും എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണം നിങ്ങൾക്കുണ്ടാവണം. അതിനാൽ തന്നെ നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അണുവിമുക്തമാക്കാനും ഇവ കഴിക്കൂ.
ചീസിന്റെ രുചി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. നിരവധി ഗുണങ്ങൾ അടങ്ങിയ ചീസിന് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഇത് വായിലെ ഉമിനീർ വർധിപ്പിക്കാനും സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ കാൽസ്യം, പ്രോട്ടീൻ മറ്റു പോഷകങ്ങൾ എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഇലക്കറികൾ. വിറ്റാമിനുകളും, മിനറലുകളും ധാരാളമുള്ള ഇലക്കറികളിൽ കലോറി വളരെ കുറവാണ്. ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
ആപ്പിൾ
ആപ്പിൾ പോലുള്ള പഴങ്ങൾ മധുരമാണെങ്കിലും ഇതിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നതിലൂടെ ഉമിനീർ വർധിക്കുന്നു. ഇത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
തൈര്
ചീസ്, തൈര് എന്നിവയിൽ ധാരാളം കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ നല്ലതാണ്.
ക്യാരറ്റ്
ക്യാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിന് അനുസരിച്ച് ഉമിനീര് വർധിക്കുന്നു. കൂടാതെ ക്യാരറ്റിൽ ധാരാളം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്.