പ്രമേഹമുള്ളവർക്ക് കഴിക്കാൻ നല്ലത് പഴങ്ങളോ, ഫ്രൂട്ട് ജ്യൂസോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jul 05, 2026, 06:05 PM IST
fruit juice

Synopsis

ശരിയായ രീതിയിൽ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയേ ഉള്ളൂ.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ എപ്പോഴും മുൻപന്തിയിലാണ് പഴങ്ങളുടെ സ്ഥാനം. എന്നാൽ പ്രമേഹമുള്ളവരെ സംബന്ധിച്ച് ഏത് തെരഞ്ഞെടുക്കണം എന്നത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. പഴങ്ങളിലെ മധുരം കാരണം അവ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. ശരിയായ രീതിയിൽ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയേ ഉള്ളൂ. എന്നാൽ, പ്രമേഹരോഗികൾക്ക് കൂടുതൽ ഉചിതം മുഴുവൻ പഴങ്ങൾ കഴിക്കുന്നതാണോ അതോ ജ്യൂസ് കുടിക്കുന്നതാണോ? വിദഗ്ധർ പറയുന്നത് നോക്കാം.

മുഴുവൻ പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്

പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാരയ്ക്ക് പുറമെ ജലാംശവും ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. പഴങ്ങൾ മുഴുവനോടെ കഴിക്കുമ്പോൾ അതിലെ ഫൈബർ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും. മിതമായ അളവിൽ, പ്രധാന ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണ്.

ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?

പഴങ്ങൾ അടിച്ച് ജ്യൂസ് ആക്കുമ്പോൾ അതിലെ പ്രധാന ഘടകമായ ഫൈബർ പൂർണ്ണമായും നഷ്ടപ്പെടുന്നു. കൂടാതെ ഇതിലെ പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ഫൈബർ ഇല്ലാത്തതിനാൽ ജ്യൂസ് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ കൂടാൻ കാരണമാകുകയും ചെയ്യുന്നു. അതിനാൽ പഞ്ചസാര ചേർത്തിട്ടില്ലെങ്കിൽ പോലും ഫ്രൂട്ട് ജ്യൂസുകൾ പ്രമേഹരോഗികൾക്ക് ആരോഗ്യകരമല്ല.

പ്രമേഹരോഗികൾക്ക് കഴിക്കാൻ അനുയോജ്യമായ പഴങ്ങൾ

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്ന ഫൈബറും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ 10 പഴങ്ങൾ പ്രമേഹരോഗികൾക്ക് മികച്ചതാണ്.

മാതളനാരങ്ങ 

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

മുന്തിരി

മുന്തിരി കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

ആപ്പിൾ

തൊലിയോടെ കഴിക്കുന്ന ആപ്പിളിലെ ഉയർന്ന ഫൈബർ ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

ബ്ലൂബെറി

ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ പ്രമേഹ പ്രതിരോധം വർദ്ധിപ്പിക്കുന്നു.

സ്ട്രോബെറി

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആയതിനാൽ രക്തത്തിൽ പഞ്ചസാര പെട്ടെന്ന് കൂടില്ല.

പേരയ്ക്ക

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്ന ഫൈബറുമുള്ള പേരയ്ക്ക ദഹനത്തിനും പ്രമേഹത്തിനും നല്ലതാണ്.

തണ്ണിമത്തൻ

ലൈകോപീൻ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് തണ്ണിമത്തൻ നല്ലതാണ്.

പപ്പായ

പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ കോശങ്ങളുടെ നാശം തടയുന്നു.

ശ്രദ്ധിക്കാം

പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസ് അടിച്ച് കുടിക്കുന്നതിന് പകരം, അവ മുഴുവനോടെ കഴിക്കുന്നതാണ് ഇൻസുലിൻ അളവ് കൃത്യമായി നിലനിർത്താൻ ഏറ്റവും ഉചിതം. എങ്കിലും നിങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് നന്നായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ
കട്ടൻ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ, മാറ്റങ്ങൾ ഇതൊക്കെ