കരളിനെ സംരക്ഷിക്കാൻ ഇവ ഒഴിവാക്കാം ; ഡോക്ടർ പറയുന്നു

Published : May 08, 2025, 01:33 PM IST
കരളിനെ സംരക്ഷിക്കാൻ ഇവ ഒഴിവാക്കാം ; ഡോക്ടർ പറയുന്നു

Synopsis

കരൾ രോഗങ്ങൾക്ക് മദ്യപാനം ഇപ്പോഴും ഒരു പ്രധാന കാരണമാണെങ്കിലും അത് മാത്രമല്ല ഇതിന് കാരണമെന്ന് ഡോ. സിംഗ് ഊന്നിപ്പറഞ്ഞു. 

ഇന്ത്യയിൽ കരൾ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ​ദിനംപ്രതി കൂടി വരികയാണ്. വറുത്ത ഭക്ഷണങ്ങളും പഞ്ചസാരയും കഴിക്കുന്നത് കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

അമൃത്സറിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പ്രമേഹരോഗികളോ പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയിലുള്ളവരോ ആണ്. കൂടാതെ ഈ ജനസംഖ്യയുടെ 10 ശതമാനം പേർക്ക് കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരൾ രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് പ്രമേഹം എന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ഗുർബിലാസ് പി സിംഗ് പറയുന്നു. 

കരൾ രോഗങ്ങൾക്ക് മദ്യപാനം ഇപ്പോഴും ഒരു പ്രധാന കാരണമാണെങ്കിലും അത് മാത്രമല്ല ഇതിന് കാരണമെന്ന് ഡോ. സിംഗ് ഊന്നിപ്പറഞ്ഞു.  സിറോസിസ് രോഗികളിൽ വെരിക്കോസ് രക്തസ്രാവം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അമൃത്സറിൽ വളരെ സാധാരണവും ഗുരുതരവുമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. 

അമൃത്സറിൽ കരൾ രോഗം കൂടുതലായി കാണപ്പെടുന്നതിന് കാരണം ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ പറയുന്നു.

പഞ്ചാബിലെ, പ്രത്യേകിച്ച് അമൃത്സറിലെ ജനങ്ങൾ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നു. അവയിൽ ഭൂരിഭാഗവും എണ്ണയിൽ വറുത്തതോ വെണ്ണയോ നെയ്യോ ചേർത്ത ഭക്ഷണങ്ങളാണ്.  വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തോടുള്ള ഈ സ്നേഹം, ഫാറ്റി ലിവർ രോഗം, സിറോസിസ്, ലിവർ കാൻസർ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്ന് ഡോ. ഗുർബിലാസ് പി സിംഗ് പറയുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, പതിവായി വ്യായാമം ചെയ്യുക, പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരൾ രോഗം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.  

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ