
തണ്ണിമത്തൻ മാത്രമല്ല തണ്ണമത്തന്റെ കുരുവിനും നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. 92% വെള്ളവും അധിക വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തൻ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴമാണ്. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ തണ്ണിമത്തന്റെ കുരുവിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് തണ്ണിമത്തൻ സഹായിക്കുന്നു. തണ്ണിമത്തൻ വിത്തുകൾ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. രോഗപ്രതിരോധ കോശങ്ങളുടെ ഉത്പാദനത്തിലും സജീവമാക്കലിലും സിങ്ക് സഹായിക്കുന്നു.
രണ്ട്
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ മത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാഘാതം ഒഴിവാക്കുന്നതിനും ആരോഗ്യകരമായ കൊഴുപ്പുകൾ നിർണായകമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ നല്ല ലിപിഡുകൾ തണ്ണിമത്തൻ വിത്തുകളിൽ കാണപ്പെടുന്നു.
മൂന്ന്
തണ്ണിമത്തൻ വിത്തുകളുടെ ഗുണങ്ങളിൽ ഒന്ന് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റുകളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിലൂടെ ശരീരത്തെ സഹായിക്കുന്നു.
നാല്
തണ്ണിമത്തൻ വിത്തുകളിൽ കാണപ്പെടുന്ന നാരുകളും അപൂരിത കൊഴുപ്പുകളും ദഹനാരോഗ്യം വർദ്ധിപ്പിക്കുകയും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തണ്ണിമത്തനും തണ്ണിമത്തൻ വിത്തുകളും കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും.
അഞ്ച്
തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും. തണ്ണിമത്തൻ വിത്തുകളിലെ മാംഗനീസ് മുടി പൊട്ടുന്നതിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
ആറ്
തണ്ണിമത്തൻ വിത്തുകൾ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം ആരോഗ്യമുള്ള പേശികൾക്കും സഹായകമാണ്.
ഏഴ്
തണ്ണിമത്തൻ വിത്തുകൾ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ നല്ല അളവിൽ തണ്ണിമത്തൻ വിത്തിൽ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ സഹായിക്കും.
എട്ട്
തണ്ണിമത്തൻ വിത്തുകൾ ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന് ഈർപ്പം നൽകുകയും മുഖക്കുരു കുറയ്ക്കുന്നതിനൊപ്പം വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു.