
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പാനീയമാണ് ബാർലി വെള്ളം. പല രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമായ പാനീയമാണ്. ബാർലി വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ദഹനത്തെ മന്ദഗതിയിലാക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ അമിത വിശപ്പ് തടയുന്നു. കൂടാതെ, ബാർലി വെള്ളത്തിലെ ഉയർന്ന നാരുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബാർലി വെള്ളം സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബാർലി വെള്ളം കുടിച്ചാലുടൻ മധുരപലഹാരങ്ങൾ കഴിച്ചതിനു ശേഷമുള്ള പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ബാർലി വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാല് ആഴ്ച ബാർലി കഴിച്ച പ്രമേഹ സാധ്യതയുള്ള സ്ത്രീകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. മറ്റൊരു പഠനത്തിൽ, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ബാർലി കഴിച്ചതിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുതായി കണ്ടെത്തി.
ബാർലി വെള്ളത്തിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിന്റെ പിഎച്ച് നിലനിർത്താനും വൃക്കകളുടെയും കരളിന്റെയും ശുദ്ധീകരണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോഷക സമ്പുഷ്ടവും ജലാംശം നൽകുന്നതുമായ പാനീയമാണിത്.
ബാർലി വെള്ളത്തിലെ നാരുകൾ ആരോഗ്യകരമായ കുടൽ ബാക്ടീരിയകൾ കൂട്ടുന്നു. ബാർലി വെള്ളം ശരീരത്തിൽ നിന്നും കുടലിൽ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളുന്നു.
ബാർലി വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam