
നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. നല്ല പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ തടയാൻ സാധിക്കുകയുള്ളു. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. പ്രതിരോധം കൂട്ടാൻ ആവശ്യമായ പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ശരീരത്തിൽ എപ്പോഴും ജലാംശം ആവശ്യമാണ്. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാൻ വെള്ളം ആവശ്യമായ ഘടകം തന്നെയാണ്. ജലാംശം ഇല്ലെങ്കിൽ ചർമ്മം വരണ്ടുപോകുന്നു.
ശരീരത്തിന് ആവശ്യമായ മറ്റൊരു ഘടകമാണ് ഫൈബർ. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എല്ലാ പഴങ്ങളിലും പച്ചക്കറികളിലും ഫൈബർ അടങ്ങിയിട്ടുണ്ട്.
3. വിറ്റാമിനുകൾ
വിറ്റാമിൻ എ, ബി6, സി, ഡി, ഇ എന്നിവ നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. അതിനാൽ തന്നെ വിറ്റാമിനുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.
4. മിനറലുകൾ
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മിനറലുകളും ശരീരത്തിന് ആവശ്യമാണ്. സിങ്ക്, അയൺ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കാം.