ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു ഹെൽത്തി ജ്യൂസ്

Published : Jul 27, 2025, 02:18 PM IST
high blood pressure

Synopsis

30 വയസ്സിന് താഴെയുള്ളവരിലും 60 നും 70 നും ഇടയിൽ പ്രായമുള്ളവരിലുമാണ് പഠനം നടത്തിയത്. വായിലെ ദോഷകരമായ ബാക്ടീരിയകളെ അടിച്ചമർത്തുന്നതിനാൽ നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പ്രായമായവരിൽ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഇടയാക്കുന്നത്. രക്തസമ്മർദ്ദം ധമനികളുടെ ഭിത്തികളിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉയർന്ന മർദ്ദം ധമനികളെ നശിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉയർന്ന നൈട്രേറ്റ് ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദ്രോഗം ഉൾപ്പെടെയുള്ള നിരവധി വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ഉയർന്ന നൈട്രേറ്റ് ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കുന്നതിന്റെ കാരണം പരിശോധിച്ചു, പ്രത്യേകിച്ച് പ്രായമായവരിൽ. രണ്ടാഴ്ചത്തേക്ക് ദിവസത്തിൽ രണ്ട് തവണ ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച പ്രായമായവരിൽ രക്തസമ്മർദ്ദം കുറയുന്നതായി ഗവേഷകർ കണ്ടെത്തി.

30 വയസ്സിന് താഴെയുള്ളവരിലും 60 നും 70 നും ഇടയിൽ പ്രായമുള്ളവരിലുമാണ് പഠനം നടത്തിയത്. വായിലെ ദോഷകരമായ ബാക്ടീരിയകളെ അടിച്ചമർത്തുന്നതിനാൽ നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പ്രായമായവരിൽ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

ഗുണകരവും ദോഷകരവുമായ ഓറൽ ബാക്ടീരിയകൾക്കിടയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ അത് നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യുന്നത് കുറയ്ക്കും. രക്തക്കുഴലുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും നൈട്രിക് ഓക്സൈഡ് അത്യാവശ്യമാണ്.

നൈട്രേറ്റ് അടങ്ങിയ ഭക്ഷണക്രമത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. പ്രായമായവരിൽ പ്രായമാകുന്തോറും നൈട്രിക് ഓക്സൈഡിന്റെ അളവ് കുറയുന്നു. അവർക്ക് ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.

ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു, ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും