
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
ഒന്ന്
നെഞ്ചുവേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. വേദന രണ്ട് കൈകളിലോ, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ വയറിന്റെ മുകൾ ഭാഗത്തേക്കോ വ്യാപിക്കും.
രണ്ട്
ശ്വാസതടസമാണ് മറ്റൊരു ലക്ഷണം. ഇത് നെഞ്ചിലെ അസ്വസ്ഥതയോടൊപ്പം ഉണ്ടാകാം. വിശ്രമത്തിലായിരിക്കുമ്പോഴോ നേരിയ വ്യായാമം ചെയ്യുമ്പോഴോ പോലും പെട്ടെന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം.
മൂന്ന്
അമിതമായി വിയർക്കുന്നതാണ് മറ്റൊരു ലക്ഷണം. വെറും ഇരിക്കുമ്പോഴും വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
നാല്
സ്ത്രീകൾക്ക് ഹൃദയാഘാത സമയത്ത് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി അനുഭവപ്പെടാം. ഈ ലക്ഷണം പലപ്പോഴും ദഹനക്കേടോ ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.
അഞ്ച്
തലകറക്കം, ബലഹീനത എന്നിവയാണ് മറ്റൊരു ലക്ഷണം. ഹൃദയം ഫലപ്രദമായി രക്തം പമ്പ് ചെയ്യാത്തപ്പോൾ ഇത് സംഭവിക്കാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിലേക്ക് നയിക്കുന്നു.
ആറ്
നെഞ്ചിലെ അസ്വസ്ഥതയ്ക്ക് പുറമേ, തോളുകൾ, കൈകൾ, താടിയെല്ല്, കഴുത്ത് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിലും വേദന ഉണ്ടാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam