
ദഹന പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. പലപ്പോഴും അമിതമായി ഭക്ഷണം കഴിച്ചതിനു ശേഷം വയറു വീർക്കുന്നത് പലരിലും കാണുന്ന പ്രശ്നമാണ്. ഉറക്കക്കുറവ്, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കൽ എന്നിവയെല്ലാം ദഹന പ്രശ്നത്തിലേക്ക് നയിക്കാം. ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകളെ കുറിച്ച് പോഷകാഹാര വിദഗ്ധൻ ലോവ്നീത് ബത്ര പറയുന്നു.
പെെനാപ്പിൾ
പെെനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. പ്രത്യേകിച്ച് പ്രോട്ടീനുകളുടെ ദഹനം എളുപ്പമാക്കുന്നു. കൂടാതെ, പൈനാപ്പിൾ മൊത്തത്തിലുള്ള ദഹനാരോഗ്യത്തിനും സഹായിക്കുന്നു.
പപ്പായ
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുക ചെയ്യുന്നു. പപ്പായ എപ്പോഴും ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കുന്നതാണ് നല്ലത്. കൂടാതെ, സ്മൂത്തിയായോ സാലഡിലോ ചേർത്തും കഴിക്കാം.
തേൻ
ദഹന പ്രക്രിയയിൽ വളരെയധികം ഗുണം ചെയ്യുന്ന അമൈലേസ്, പ്രോട്ടീസ് തുടങ്ങിയ എൻസൈമുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ഡീറ്റോക്സ് വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കഴിക്കാവുന്നതാണ്.
ഇഞ്ചി
ഇഞ്ചിയിൽ സിൻജിബെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രോട്ടീൻ ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും വർദ്ധിപ്പിക്കുന്നു. രാവിലെ ഡീടോക്സ് വെള്ളത്തിൽ ഇഞ്ചി ചേർത്ത് കഴിക്കാവുന്നതാണ്. സൂപ്പിലോ സ്മൂത്തിയിലോ ചേർത്തും കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam