ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതത്തിനും ഡിമെൻഷ്യയ്ക്കുമുള്ള സാധ്യത കൂട്ടുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ; ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

Published : Sep 09, 2025, 08:33 AM IST
low blood pressure

Synopsis

ഉപ്പ് കുറയ്ക്കൽ, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി പെരുമാറ്റങ്ങളിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും. 

പക്ഷാഘാതവും ഡിമെൻഷ്യ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതത്തിനും ഡിമെൻഷ്യയ്ക്കുമുള്ള സാധ്യത കൂട്ടുന്നതിന് വലിയ പങ്കാണ് വഹിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. 

ഏകദേശം 46% പേർക്ക് ഈ അവസ്ഥ ഉണ്ടെന്ന് അറിയില്ല എന്നതാണ് മറ്റൊരു കാര്യം. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് പ്രധാന കാരണം രക്താതിമർദ്ദമാണ്. പതിവ് നിരീക്ഷണത്തിലൂടെ മാത്രമേ ഈ അവസ്ഥ നിർണ്ണയിക്കാൻ കഴിയൂ.

ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (CVD) സാധ്യത കുറയ്ക്കുന്നതിനായി പ്രതിരോധവും നേരത്തെയുള്ള ചികിത്സയും ലക്ഷ്യമിട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസിലെ മുതിർന്നവരിൽ പകുതിയോളം പേർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ട്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള തടയാവുന്ന അപകട ഘടകമാണ്.

ഉപ്പ് കുറയ്ക്കൽ, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി പെരുമാറ്റങ്ങളിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും.

ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ തടയാം, നിയന്ത്രിക്കാം?

1. സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുക: പ്രതിദിനം 2,300 മില്ലിഗ്രാമിൽ താഴെ സോഡിയം ശരീരത്തിലെത്തിക്കുക. പ്രതിദിനം 1,500 മില്ലിഗ്രാം എന്ന അളവിലേക്ക് പോവുക

2. മദ്യപാനം നിർത്തുക

3. വ്യായാമത്തിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക: ധ്യാനം, യോഗ പോലുള്ളവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

4. ആരോഗ്യകരമായ ഭാരം നിലനിർത്തുക

5. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക: പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ, കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാലുൽപ്പന്നങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക.

6. വ്യായാമം ശീലമാക്കുക: ഓരോ ആഴ്ചയും കുറഞ്ഞത് 75-150 മിനിറ്റ് വ്യായാമം ചെയ്യുക. എയറോബിക് വ്യായാമം ഭാരം കുറയ്ക്കാൻ സഹായിക്കും.

7. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് വീട്ടിൽ രക്തസമ്മർദ്ദ നിരീക്ഷണം പ്രധാനമാണ്. ക്യത്യമായി ഇടയ്ക്കിടെ പരിശോധിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും