എനർജി ലെവൽ കൂട്ടുന്നതിന് സഹായിക്കുന്ന അഞ്ച് പ്രഭാത ശീലങ്ങൾ

Published : Sep 08, 2025, 10:52 PM IST
energy

Synopsis

ദിവസവും ഒരേ സമയം തന്നെ എഴുന്നേൽക്കാൻ ഉറങ്ങാനും ശ്രമിക്കുക. ജാഗ്രതയെയും ഉറക്കത്തെയും നിയന്ത്രിക്കുന്ന കോർട്ടിസോൾ, മെലറ്റോണിൻ ചക്രങ്ങ, എല്ലാ ദിവസവും ഒരേ സമയം 30 മിനിറ്റിനുള്ളിൽ ഉണരുന്നതിലൂടെ സ്ഥിരപ്പെടുത്താൻ കഴിയും. 

ശരീരത്തിലെ ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്ന പ്രക്രിയയെ മെറ്റബോളിസം എന്ന് വിളിക്കുന്നു. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ശരിയായ അളവിലുള്ള ഊർജ്ജം ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാനും ഭക്ഷണം ദഹിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എനർജി ലെവൽ കൂട്ടുന്നതിന് സഹായിക്കുന്ന അഞ്ച് പ്രഭാത ശീലങ്ങളെ ശീലങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ദ്ധയായ ലോവ്‌നീത് ബത്ര പറയുന്നു.

ഒന്ന്

ദിവസവും ഒരേ സമയം തന്നെ എഴുന്നേൽക്കാൻ ഉറങ്ങാനും ശ്രമിക്കുക. ജാഗ്രതയെയും ഉറക്കത്തെയും നിയന്ത്രിക്കുന്ന കോർട്ടിസോൾ, മെലറ്റോണിൻ ചക്രങ്ങ, എല്ലാ ദിവസവും ഒരേ സമയം 30 മിനിറ്റിനുള്ളിൽ ഉണരുന്നതിലൂടെ സ്ഥിരപ്പെടുത്താൻ കഴിയും.

രണ്ട്

രാവിലത്തെ വെയിൽ കൊള്ളുന്നതും എനർജി ലെവൽ കൂട്ടും. ദിവസവും 15 മിനുട്ട് നേരം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന്

ദിവസത്തിന്റെ തുടക്കത്തിൽ പ്രോട്ടീൻ കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് സന്തുലിതമാക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നട്സ്, പയർ, തൈര്, മുട്ട എന്നിവയെല്ലാം ഊർജ്ജ നില നിലനിർത്താൻ സഹായിക്കും.

നാല്

ഉറക്കമുണർന്ന ഉടനെ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക. എഴുന്നേറ്റ് ഒരു മണിക്കൂറിന് ശേഷം കാപ്പി കുടിക്കുന്നത് മാനസികാരോ​ഗ്യത്തിന് നല്ലതാണ്.

അഞ്ച്

മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി12 എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ, കൊഴുപ്പുള്ള സാൽമൺ, നട്‌സ്, വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങൾ ഹോർമോൺ ബാലൻസ് നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

ആറ്

വൈകുന്നേരങ്ങളിൽ ഫോണുകളിൽ നിന്നോ കമ്പ്യൂട്ടറുകളിൽ നിന്നോ ഉള്ള നീല വെളിച്ചം ഏൽക്കുമ്പോൾ മെലറ്റോണിൻ കുറയുന്നു, ഇത് ഉറക്കം വൈകിപ്പിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തനിയ്ക്ക് മരണമില്ലെടോ! മനുഷ്യർക്ക് ലഭിച്ച പ്രകൃതിയുടെ നിധി; തേനിന്റെ അത്ഭുത ഗുണങ്ങൾ
ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ