
ഇന്ന് ഏറ്റവും സാധാരണമായ ദഹനപ്രശ്നങ്ങളിൽ ഒന്നാണ് ആസിഡ് റിഫ്ലക്സ്. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പുളിച്ച് തികട്ടൽ, വായിലും തൊണ്ടയിലും പുളി രസം എന്നിവയെല്ലാം നെഞ്ചെരിച്ചിലിന്റെ പ്രധാന ലക്ഷണങ്ങളാണ്. നെഞ്ചെരിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളെ ശ്രദ്ധിക്കുക. മാത്രമല്ല കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കൃത്രിമ നിറം ചേർന്ന ഭക്ഷണങ്ങൾ എന്നിവയെല്ലാം നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. നെഞ്ചെരിച്ചിൽ എന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയാണ്.
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് വയറ്റിൽ സമ്മർദ്ദം ചെലുത്തുന്നു. ഭക്ഷണം നന്നായി ചവയ്ക്കുന്നത് സുഗമമായ ദഹനത്തിന സഹായിക്കുന്നു. ഇഞ്ചി വീക്കം തടയുന്നതിനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇഞ്ചി വയറ്റിലെ ആസിഡ് കുറയ്ക്കാനും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൂടുള്ള ഇഞ്ചി ചായ കുടിക്കുകയോ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ ചെയ്യുന്നത് വയറുവേദന, ഗ്യാസ്, നേരിയ റിഫ്ലക്സ് ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ സഹായിക്കും.
ദഹനനാളത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗ (GERD) ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. വാഴപ്പഴം, ആപ്പിൾ, പിയർ, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളിൽ അസിഡിറ്റി കുറവാണ്. ഈ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ദഹനത്തെ പിന്തുണയ്ക്കുകയും റിഫ്ലക്സ് അകറ്റി നിർത്തുകയും ചെയ്യുന്നു.
ഓട്‌സിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ അധിക ആസിഡ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം GERD ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രോബയോട്ടിക്കുകൾ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രോബയോട്ടിക്കുകൾ കുടൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ആസിഡ് റിഫ്ലക്സ് കുറയ്ക്കാൻ സഹായിക്കും.
ചമോമൈൽ, പെരുംജീരകം എന്നിവ ചേർത്ത ചായ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു. ഇവ ഭക്ഷണത്തിന് ശേഷം കഴിക്കുമ്പോൾ റിഫ്ലക്സ് ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam