സ്തനാർബുദം ; പുകവലിയും മദ്യപാനവും അപകടകാരി, എല്ലാ മാസവും സ്തനങ്ങൾ സ്വയം പരിശോധിക്കുക

Published : Oct 30, 2025, 04:29 PM IST
breast cancer

Synopsis

മറ്റൊന്ന്, പുകവലി, സ്തനാർബുദ സാധ്യതയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലും ആദ്യ ഗർഭധാരണത്തിന് മുമ്പ് പുകവലിക്കാൻ തുടങ്ങിയവരിലും. How Smoking and Alcohol Consumption Raise Breast Cancer Risk 

സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ബ്രെസ്റ്റ് ക്യാൻസർ കേസുകൾ കൂടി വരികയാണ്. മദ്യപാനവും പുകവലിയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യം ശരീരത്തെ പല തരത്തിൽ ബാധിക്കുന്നു. ഒന്നാമതായി, ഇത് ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് സ്തനാർബുദ വളർച്ചയ്ക്ക് കാരണമാകുന്ന ഒരു ഹോർമോണാണ്. രണ്ടാമതായി, മദ്യം കോശങ്ങൾക്കുള്ളിലെ ഡിഎൻഎയെ നശിപ്പിക്കുകയും അവ ക്യാൻസറാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഓരോ 10 ഗ്രാം മദ്യവും സ്തനാർബുദ സാധ്യത ഏകദേശം 7-10 ശതമാനം വരെ വർദ്ധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

റെസ്വെറാട്രോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ കാരണം റെഡ് വൈൻ സംരക്ഷണം നൽകുമെന്ന് ചില സ്ത്രീകൾ കരുതുന്നു. മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും സുരക്ഷിതമായ തീരുമാനം.

മറ്റൊന്ന്, പുകവലി, സ്തനാർബുദ സാധ്യതയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലും ആദ്യ ഗർഭധാരണത്തിന് മുമ്പ് പുകവലിക്കാൻ തുടങ്ങിയവരിലും. പുകയിലയിലെ രാസവസ്തുക്കൾ അർബുദകാരികളാണ്. കൂടാതെ സ്തനകോശങ്ങളിൽ ജനിതക പരിവർത്തനങ്ങൾക്ക് കാരണമാകും.

കൂടാതെ, പുകവലി ക്യാൻസർ ചികിത്സയെ ഫലപ്രദമല്ലാത്തതാക്കുകയും ശസ്ത്രക്രിയയ്‌ക്കോ റേഡിയേഷനോ ശേഷമുള്ള സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. സ്തനാർബുദത്തെ അതിജീവിച്ചവരിൽ, പുകവലി തുടരുന്നത് വീണ്ടും ക്യാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി, കൗൺസിലിംഗ്, അല്ലെങ്കിൽ സപ്പോർട്ട് ഗ്രൂപ്പുകൾ എന്നിവയിലൂടെ പുകവലി ഉപേക്ഷിക്കാൻ സഹായം തേടുന്നത് ഏറെ നല്ലതാണ്.

പതിവായി സ്‌ക്രീനിംഗ് നടത്തുന്നത് ക്യാൻസറിനെ നേരത്തെ കണ്ടെത്താൻ സഹായിക്കും. ഏറ്റവും എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുന്ന സമയത്ത് മാമോഗ്രാഫിയിലൂടെ സ്തനാർബുദം നേരത്തേ കണ്ടെത്താനാകും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി