
ഒലീവ് ഓയിൽ പതിവായി ഉപയോഗിച്ച് വരുന്ന നിരവധി പേരുണ്ട്. എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഏറെ ആരോഗ്യകരമാണ്. ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ (MUFA), വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ചിലതരം അർബുദങ്ങൾ എന്നിവ പോലുള്ള ജീവിതശൈലി രോഗങ്ങളെ തടയുന്നതിൽ ഈ ഗുണങ്ങൾ ഇതിനെ ഗുണം ചെയ്യുന്നതായി പൂനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ സ്വാതി സന്ധൻ പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, കാൻസർ എന്നിവയിൽ നിന്ന് ഒരാളെ സംരക്ഷിക്കാൻ ഒലീവ് ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ സഹായകമാണ്. ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, അതായത് 5 മില്ലി എണ്ണയിൽ ഏകദേശം 40 കിലോ കലോറിയും 4.6 ഗ്രാം കൊഴുപ്പും ഉണ്ട് - പ്രധാനമായും മോണോസാച്ചുറേറ്റഡ് കൊഴുപ്പിനാൽ സമ്പുഷ്ടമാണ്. ഇതിനെ MUFA എന്നും പറയുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ് ഒലിവ് ഓയിൽ.
ഒലീവ് ഓയിലിൽ ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിൽ അമിതമായി ചൂടാക്കുന്നത് അതിലെ ആന്റിഓക്‌സിഡന്റുകൾ നശിപ്പിക്കുകയും ദോഷകരമാക്കുകയും ചെയ്യും.
ദിവസവും രണ്ട് സ്പൂൺ ഒലീവ് ഓയിൽ കഴിക്കാവുന്നതാണ്. ഇത് ഏറെ ആരോഗ്യകരമാണ്. ലേബലിൽ കോൾഡ്-പ്രസ്സ്ഡ്, എക്സ്ട്രാ വിർജിൻ എന്നിവ പരാമർശിക്കുന്ന ബ്രാൻഡുകൾ തിരഞ്ഞെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam