World Diabetes Day 2025 : ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ജീവിതശൈലി ശീലങ്ങൾ

Published : Nov 12, 2025, 04:13 PM IST
diabetes

Synopsis

ഉദാസീനമായ ജീവിതശൈലിയും വ്യായാമമില്ലായ്മയും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. "Young diabetes" can refer to several types of diabetes that develop in young people

മുമ്പ് പ്രായമായവരിലും മുതിർന്നവരിലും മാത്രം വന്നിരുന്ന രോ​ഗമായിരുന്ന പ്രമേഹം. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും പ്രമേഹം കൂടുതലായി കണ്ട് വരുന്നു. ചെറുപ്പക്കാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ചില ശീലങ്ങൾ ചെറുപ്പക്കാരിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു.

20-39 വയസ്സ് പ്രായമുള്ളവരെ പരിശോധിച്ചപ്പോൾ ഈ കൂട്ടത്തിലെ 27.7% പുരുഷന്മാരും 16.3% സ്ത്രീകളും പ്രമേഹത്തിന്റെ തുടക്കത്തിലായതായി പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതേസമയം 1.4% പുരുഷന്മാരും 1.3% സ്ത്രീകളും ഇതിനകം പ്രമേഹ രോഗനിർണയം നടത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകുമ്പോൾ പോലും ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് വ്യാപകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ശാരീരിക പ്രവർത്തനങ്ങളുടെ അളവ് കുറയുകയും ചെയ്യുമ്പോൾ അപകടസാധ്യത വർദ്ധിക്കുന്നതായി ജേണൽ ഓഫ് ഡയബറ്റിസ് സയൻസ് ആൻഡ് ടെക്നോളജി (2016) വ്യക്തമാക്കുന്നു. ഇന്ത്യയിൽ 20 നും 40 നും ഇടയിൽ പ്രായമുള്ള കൂടുതൽ ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ജീവിതശൈലി ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ഉദാസീനമായ ജീവിതശൈലിയും വ്യായാമമില്ലായ്മയും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. ദീർഘനേരം ഇരിക്കുക, വ്യായാമില്ലായ്മ എന്നിവയെല്ലാം ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മിതമായതോ കഠിനമോ ആയ പ്രവർത്തനങ്ങൾ ചെയ്ത 20 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് പ്രീ-ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത 1.55 മടങ്ങ് കൂടുതലാണെന്ന് പബ്മെഡ് സെൻട്രൽ പറയുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ആളുകൾ ദിവസവും കുറഞ്ഞത് 30 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യണമെന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

രണ്ട്

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, കലോറി അധികമുള്ള ഭക്ഷണങ്ങൾ എന്നിവ ധാരാളം കഴിക്കുമ്പോൾ ആവശ്യത്തിന് നാരുകൾ ലഭിക്കാതിരിക്കുന്നത് അമിതവണ്ണവുമായും പ്രമേഹ സാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു. നന്നായി ഭക്ഷണം കഴിക്കുകയും ഭാരം നിയന്ത്രിക്കുകയും പതിവായി വ്യായാമം ചെയ്യുകയും പുകവലിക്കാതിരിക്കുകയും മിതമായ അളവിൽ മദ്യം കഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി.

മൂന്ന്

ഉറക്ക ശീലങ്ങൾ, ഷിഫ്റ്റ് ജോലി, വൈകിയുള്ള ഉറക്കസമയം എന്നിവ പലപ്പോഴും ചെറുപ്പക്കാരിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. ഉറക്കത്തിലെ തടസ്സങ്ങളും സർക്കാഡിയൻ ചക്രങ്ങളും ഗ്ലൂക്കോസ് നിയന്ത്രണത്തെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2

നാല്

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഭാരം കൂട്ടുക മാത്രമല്ല പ്രമേഹ സാധ്യതയും കൂട്ടാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വർദ്ധിക്കുന്നതിനും കാരണമാകും. 

ചെറുപ്പക്കാരിൽ, ക്രമരഹിതമായ ഭക്ഷണ സമയങ്ങളും ഭക്ഷണത്തിനിടയിലുള്ള വിപുലമായ ഇടവേളകളും ഉയർന്ന ഗ്ലൈസെമിക് സമ്മർദ്ദത്തിനും കൊഴുപ്പ് സംഭരണത്തിനും കാരണമായേക്കാം. പതിവായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ പ്രഭാതഭക്ഷണവും കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.

അഞ്ച്

യുവാക്കളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഇൻസുലിൻ കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കാനും പാൻക്രിയാസിന്റെ കാര്യക്ഷമത കുറയാനും കാരണമാകുന്നു. ധാരാളം മദ്യം കഴിക്കുന്നത് കലോറി വർദ്ധിപ്പിക്കുകയും കരളിന്റെ കാര്യക്ഷമത കുറയാൻ കാരണമാവുകയും ചെയ്യുന്നു.

ആറ്

ദീർഘകാല സമ്മർദ്ദം ഹോർമോൺ മാറ്റങ്ങൾക്ക് (കോർട്ടിസോൾ, കാറ്റെകോളമൈനുകൾ) കാരണമാകുന്നു. ഇത് ഇൻസുലിൻ ഫലപ്രദമല്ലാതാക്കുന്നതിനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നതിനും ഇടയാക്കും.

യുവാക്കളിൽ പ്രമേഹം തടയുന്നതിന് വ്യായാമം ശീലമാക്കുക. ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, പരിപ്പ് തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക. ചെറിയ അളവിൽ ശരീരഭാരം കുറയ്ക്കുന്നത് പോലും ഇൻസുലിൻ പ്രതികരണത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക, പ്രഭാതഭക്ഷണം മുതൽ പതിവായി സമീകൃതാഹാരം കഴിക്കുക, മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം പരിമിതപ്പെടുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക