
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനം സുഗമമാക്കുക, വിറ്റാമിനുകളും മിനറലുകളും സംഭരിക്കുക, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ നിർമ്മിക്കുക, രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി നിർണായക ചുമതലകളാണ് കരൾ നിർവ്വഹിക്കുന്നത്. എന്നാൽ ഇത്രയധികം ഉത്തരവാദിത്തങ്ങളുണ്ടായിട്ടും പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് നമ്മൾ വേണ്ടത്ര പരിഗണന നൽകാറില്ല. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതാണ് ഇതിന് പ്രധാന കാരണം. കരൾ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. ഓക്കാനം, വിശപ്പില്ലായ്മ
3. വയറിന്റെ വലതുഭാഗത്ത് (മേൽഭാഗത്ത്) അനുഭവപ്പെടുന്ന അസ്വസ്ഥത.
4. കാരണമില്ലാതെ ശരീരഭാരവും പേശികളുടെ ബലവും കുറയുക
5. ശരീരത്തിൽ വിട്ടുമാറാത്ത ചൊറിച്ചിൽ
ഇവ കരൾ രോഗത്തിന്റെ മാത്രം ലക്ഷണങ്ങളല്ലെങ്കിലും, ആഴ്ചകളോളം തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. കരളിന്റെ പ്രവർത്തനം കൂടുതൽ മന്ദഗതിയിലാകുമ്പോൾ പാദങ്ങളിൽ താത്കാലികമായി വീക്കം കാണപ്പെടുക, മലത്തിന് മഞ്ഞയോ വെളുപ്പോ നിറം വരിക, എളുപ്പത്തിൽ രക്തസ്രാവമോ ചതവോ ഉണ്ടാവുക തുടങ്ങിയ മാറ്റങ്ങളും കാണാം.
കരൾ രോഗം ഗുരുതരമാകുന്ന ഘട്ടത്തിൽ ലക്ഷണങ്ങൾ അവഗണിക്കാൻ കഴിയില്ല. കാലുകളിലെ വീക്കം വിട്ടുമാറാതെ നിൽക്കുക, വയറ്റിൽ ദ്രാവകം കെട്ടിക്കിടന്ന് വയർ തള്ളി വരിക മഞ്ഞപ്പിത്തം (കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം), രക്തം ഛർദ്ദിക്കുകയോ കറുത്ത നിറത്തിൽ മലം പോവുകയോ ചെയ്യുക, ബോധക്ഷയം, അമിതമായ പകൽ ഉറക്കം, രാത്രിയിൽ ഉറക്കമില്ലായ്മ, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെങ്കിൽ അടിയന്തരമായി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
വിട്ടുമാറാത്തതുമായ അവസ്ഥകൾ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, തുടങ്ങിയ അക്യൂട്ട് കരൾ രോഗങ്ങൾ പെട്ടെന്ന് വരാവുന്നവയാണ്. പനി, ക്ഷീണം, ഛർദ്ദി എന്നിവയ്ക്ക് പിന്നാലെ വളരെ വേഗത്തിൽ മഞ്ഞപ്പിത്തം ഉണ്ടാകാം. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിറോസിസ് തുടങ്ങിയ ക്രോണിക് രോഗങ്ങൾ വർഷങ്ങളോളം ലക്ഷണങ്ങളൊന്നും കാണിക്കാതെ ശരീരത്തിൽ നിലനിൽക്കാം. ലക്ഷണങ്ങൾ പുറത്തുവരുമ്പോഴേക്കും കരളിന് വീണ്ടെടുക്കാൻ കഴിയാത്തവിധം ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam