
കുട്ടികളിൽ ഇന്ന് നേത്രരോഗങ്ങൾ വർദ്ധിച്ച് വരികയാണ്. മണിക്കൂറോളം മൊബെെൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേത്രരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. കുട്ടികളിലെ അമിത ഫോൺ മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് ഒഫ്താൽമോളജി & സ്ക്വിൻ്റ് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. രശ്മി ഭാസ്‌കർ പറയുന്നു.
കമ്പ്യൂട്ടർ, ടിവി, ടാബ് , മൊബെെൽ ഫോൺ എന്നിവയുടെ ഉപയോഗം കുട്ടികളിൽ വിവിധ നേത്രപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കൊവിഡിന് ശേഷമാണ് കുട്ടികളിൽ മൊബെെൽ ഉപയോഗം കൂടിയിട്ടുള്ളത്.
മൊബെെൽ ഫോണിന്റെയും അല്ലെങ്കിൽ ഇലട്രോണിക് ഉപകരണങ്ങൾ മൂലം കുട്ടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ digital eye strain അല്ലെങ്കിൽ Computer Vision Syndrome എന്നും പറയാറുണ്ട്. കണ്ണക്കഴപ്പ്, കണ്ണിൽ നിന്ന് വെള്ളം വരിക, കണ്ണുകൾ ഡ്രെെ ആകുന്നത് മൂലം കണ്ണുകൾ ചിമ്മുന്നു, കണ്ണിന് വരൾച്ച വരിക, കണ്ണിന് വരൾ , തലവേദന പോലുള്ള പ്രശ്നങ്ങളാണ് കണ്ട് വരുന്നതെന്ന് ഡോ. രശ്മി ഭാസ്‌കർ പറയുന്നു.
കുട്ടികളിൽ ഫോൺ എടുത്ത് കഴിഞ്ഞാൽ ഇമ വെട്ടാതെ നോക്കിയിരിക്കും. അങ്ങനെ വരുമ്പോഴാണ് കുട്ടികളുടെ കണ്ണ് ഡ്രെെ ആകുന്നതും കണ്ണ് വേദനയുമൊക്കെ വരുന്നത്. ഫോൺ ആണെങ്കിലും ടിവി ആണെങ്കിലും ഒരുപാട് അടുത്ത് വച്ച് ഉപയോഗിക്കുന്നത് Myopia അഥവാ short sight ന് കാരണമാകുന്നു. കൂടാതെ , മൊബെെൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ കോങ്കണ്ണിനും കാരണമാകുന്നുണ്ട്.
രക്ഷിതാക്കളാണ് കുട്ടികൾക്ക് എപ്പോഴും മാതൃക ആകേണ്ടത്. കിട്ടുന്ന സമയം കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന ശീലം ഒഴിവാക്കിയിട്ട് അവരോടൊപ്പം കളിക്കുകയോ കൂടുതൽ സമയം അവരോടൊപ്പം സമയം ചെലവിടുകയോ ചെയ്യേണ്ടതും വളരെ പ്രധാനമാണെന്നും ഡോ. രശ്മി ഭാസ്‌കർ പറഞ്ഞു.