Asianet News MalayalamAsianet News Malayalam

Sexually Transmitted Disease : ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക; അറിയാം അഞ്ച് തരം ലെെം​ഗിക രോ​ഗങ്ങളെ കുറിച്ച്...

രോഗലക്ഷണങ്ങൾ കാണിക്കുന്നതോ അല്ലാത്തതോ ആയ നിരവധി എസ്ടിഐകളുണ്ട്. രോഗലക്ഷണങ്ങളുള്ള അണുബാധകൾ എളുപ്പത്തിൽ കണ്ടെത്താനും സുഖപ്പെടുത്താനും കഴിയും. എന്നാൽ, രോഗലക്ഷണങ്ങളില്ലാത്ത എസ്ടിഐകൾ രോഗനിർണ്ണയത്തിന് പോലും ബുദ്ധിമുട്ടാണ്. കാരണം ഈ അണുബാധകൾ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്.

five types of sexually transmitted diseases show few or no symptoms
Author
Trivandrum, First Published Jul 31, 2022, 4:42 PM IST

ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ബാധിക്കുമ്പോൾ തങ്ങൾ രോഗബാധിതരാണെന്ന കാര്യം ചിലർ അറിയാതോ പോകുന്നു. എസ്ടിഐ (sexually transmitted infections) ചികിത്സിച്ചില്ലെങ്കിൽ അവ പ്രത്യുൽപാദന ആരോഗ്യത്തെയും പ്രത്യുൽപാദനക്ഷമതയെയും പോലും തടസ്സപ്പെടുത്താം. യുഎസിൽ ഓരോ വർഷവും ഏകദേശം 20 ദശലക്ഷം എസ്ടിഐകൾ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

രോഗലക്ഷണങ്ങൾ കാണിക്കുന്നതോ അല്ലാത്തതോ ആയ നിരവധി തരം എസ്ടിഐകളുണ്ട്. രോഗലക്ഷണങ്ങളുള്ള അണുബാധകൾ എളുപ്പത്തിൽ കണ്ടെത്താനും സുഖപ്പെടുത്താനും കഴിയും. എന്നാൽ, രോഗലക്ഷണങ്ങളില്ലാത്ത എസ്ടിഐകൾ രോഗനിർണ്ണയത്തിന് പോലും ബുദ്ധിമുട്ടാണ്. കാരണം ഈ അണുബാധകൾ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്.

കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും 'ലോംഗ് കൊവിഡ്' ലക്ഷണങ്ങൾ : പഠനം

രോഗലക്ഷണങ്ങളില്ലാത്ത അഞ്ച് തരം എസ്ടിഐ രോ​ഗങ്ങളെ കുറിച്ച്  മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ.ശാലിനി വിജയി വിശദീകരിക്കുന്നു.

ഗൊണോറിയ (Gonorrhea)...

ഗൊണോറിയ ഏറ്റവും സാധാരണമായ എസ്ടിഐകളിൽ ഒന്നാണ്. ഇത് Neisseria gonorrhoeae എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഗൊണോറിയ ബാധിച്ച ധാരാളം സ്ത്രീകൾക്ക് വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ല, ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഡോ.ശാലിനി വിജയി പറയുന്നു. ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, ഫാലോപ്യൻ ട്യൂബുകളെ തടയുന്ന സ്കാർ ടിഷ്യുകൾ, ഗർഭാവസ്ഥയിലെ ബുദ്ധിമുട്ട്, വിട്ടുമാറാത്ത വയറുവേദന എന്നിവയ്ക്കും കാരണമാകുമെന്നും അവർ പറയുന്നു. സുരക്ഷിതമല്ലാത്ത ഓറൽ, യോനി, ഗുദ ലൈംഗികത എന്നിവയിലൂടെ ഈ അണുബാധ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ഈ രോ​ഗമുള്ളവർക്ക് യോനിയിൽ യീസ്റ്റ്, യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, അടിവയറ്റിൽ വേദന എന്നിവ ഉണ്ടാകാം.

ക്ലമീഡിയ (Chlamydia)...

ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ലൈംഗികമായി പകരുന്ന ഒരു സാധാരണ അണുബാധയാണ് ക്ലമീഡിയ. ഇത് ഓറൽ, ഗുദ, യോനി ലൈംഗിക ബന്ധത്തിലൂടെ പടരുന്നു. ഇത് ക്ലമീഡിയ ട്രാക്കോമാറ്റിസ് ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. 15-24 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ, എൻഡോമെട്രിയൽ ലൈനിംഗ് എന്നിവയിൽ പാടുകൾ ഉണ്ടാക്കുന്നതിൽ ഇത് കാരണമാകുന്നതായി  ഡോ. ശാലിനി പറയുന്നു. ഇത് ട്യൂബൽ വന്ധ്യതയെയും എക്ടോപിക് ഗർഭധാരണത്തെയും ബാധിക്കുന്നു. ഈ അണുബാധയുള്ള ഗർഭിണികൾ പ്രസവസമയത്ത് ഇത് അവരുടെ കുഞ്ഞുങ്ങളിലേക്ക് പകരാനുള്ള സാധ്യത ഏറെയാണെന്നും അവർ പറയുന്നു.

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) (human immunodeficiency virus)...

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്‌ഐവി) ലൈംഗികമായി പകരുന്ന ഒരു രോഗമാണ്. എച്ച്‌ഐവി ബാധിതരായ ആളുകൾക്ക് പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ഈ വൈറസ് വായ, തൊണ്ട, ജനനേന്ദ്രിയം എന്നിവയെ ബാധിക്കാം. എച്ച്പിവി ബാധിതന്റെ ഉമിനീരിൽ പോലും ധാരാളം വൈറസുകൾ കണ്ടു വരുന്നു. 

ഹെർപ്പസ് (Genital herpes​​​​​​​)...

എച്ച്എസ് വി (ഹെർപ്പസ് സിംപ്ലക്സ് വൈറസ്) മൂലമുണ്ടാകുന്ന അണുബാധയാണ് 'ഹെർപ്പസ്'. ഈ വൈറസ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനനേന്ദ്രിയം, മലദ്വാരം എന്നിവയെ ബാധിക്കുന്നു. ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് സമ്പർക്കം വഴി വളരെ എളുപ്പത്തിൽ പടരാം. ഹെർപ്പസ് സാധാരണയായി വ്രണം, ചൊറിച്ചിൽ എന്നിവയിലേക്ക് നയിക്കുന്നു.

ഹെർപ്പസ് ഉള്ള ഒരു വ്യക്തിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. ഇക്കാരണത്താൽ, പല വ്യക്തികൾക്കും ഈ അവസ്ഥ തിരിച്ചറിയാനും സുഖപ്പെടുത്താനും കഴിയുന്നില്ല. ചെറുതും വേദനാജനകവുമായ വ്രണങ്ങളും അൾസറുകളും, വേദനാജനകമായ മൂത്രമൊഴിക്കൽ എന്നിവയെല്ലാം ഈ അണുബാധയുടെ ലക്ഷണങ്ങളാണ്.

സിഫിലിസ് (Syphilis​​​​​​​)...

 'ട്രെപോനെമ പല്ലി ഡം' (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് 'സിഫിലിസ്'. അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു. ലൈംഗിക അവയവങ്ങളിൽ കൂടിയോ മലാശയത്തിൽ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക. വ്രണങ്ങൾ, പുണ്ണുകൾ, തടിപ്പുകൾ, മുറിവുകൾ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. 

ഈ അഞ്ച് കാര്യങ്ങൾ സെക്സ് ലെെഫിനെ ബാധിക്കാം

​​​​​​​

Latest Videos
Follow Us:
Download App:
  • android
  • ios