Health Tips : പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ

Published : Nov 01, 2025, 08:35 AM IST
belly fat

Synopsis

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങള കുറിച്ച് ആരോഗ്യ വിദഗ്ദ്ധൻ ഡ്രൂ ബെയർഡ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു അല്ലെങ്കിൽ അമിത രോമവളർച്ച എന്നിവയിലേക്ക് നയിക്കുന്നു. 

ശരീരഭാരം കൂടുന്നതും മറ്റൊരു പ്രധാന ആശങ്കയാണ്. കാരണം ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ കൂടുതൽ തകരാറിലാക്കും. പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങള കുറിച്ച് ആരോഗ്യ വിദഗ്ദ്ധൻ ഡ്രൂ ബെയർഡ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇൻസുലിൻ, കോർട്ടിസോൾ എന്നീ രണ്ട് ഹോർമോണുകൾ കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്.

ഒന്ന്

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് സർക്കാഡിയൻ താളം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു.

രണ്ട്

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി 25 ഗ്രാം പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുക. ഇത് മെറ്റബോളിസം, ഊർജ്ജം, രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ എന്നിവയ്ക്ക് വളരെ പ്രധാനമാണ്.

മൂന്ന്

പിസിഒഎസ് പ്രശ്നമുള്ളവർ എല്ലാ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുക. ഇത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും, ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കുന്നതിനാൽ ദിവസവും 2 കപ്പ് ഗ്രീൻ ടീ കുടിക്കുക. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഫാസ്റ്റിംഗ് ഇൻസുലിൻ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇതിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

നാല്

പ്രതിദിനം 100 ഗ്രാം പ്രോട്ടീൻ കഴിക്കുക. കാരണം പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നു. കൂടാതെ, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം PCOS ഉള്ളവരിൽ ഇൻസുലിൻ, ആൻഡ്രോജൻ അളവ് ഗണ്യമായി കുറയ്ക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക