Health Tips : രാവിലെയുള്ള നടത്തമോ വൈകുന്നേരത്തെ നടത്തമോ : ആരോഗ്യത്തിന് കൂടുതൽ ഗുണകരം ഏതാണ്?

Published : Nov 23, 2025, 09:20 AM ISTUpdated : Nov 23, 2025, 09:25 AM IST
WALKING

Synopsis

പ്രഭാത നടത്തം ശരീരത്തിലെ കൊഴുപ്പിന്റെ വേഗത്തിലുള്ള കുറവുമായും കാർഡിയോമെറ്റബോളിക് മാർക്കറുകളിലെ ചില മെച്ചപ്പെടുത്തലുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി  Morning walk vs evening walk Which one is better for weight loss 

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നടത്തം മികച്ചൊരു വ്യായാമമാണ്. ഭാരം കുറയ്ക്കാനായി ചിലർ രാവിലെ നടക്കാറുണ്ട്. മറ്റ് ചിലർ വെെകിട്ട് നടക്കാറുമുണ്ട്. പ്രഭാത നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷന നൽകുന്നു. ദിവസവും മുഴുവൻ സുഖകരമായ മാനസികാവസ്ഥ നിലനിർത്താൻ ഈ നടത്തും സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തിനനുഗുണമായ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാക്കാനും ഇത് അനുയോജ്യമാണ്.

രാവിലെയുള്ള നടത്തം ഉപാപചയ പ്രവർത്തനങ്ങളെയും പെരുമാറ്റത്തെയും അനുകൂലമായ രീതിയിൽ സ്വാധീനിക്കും. പ്രഭാത നടത്തം ശരീരത്തിലെ കൊഴുപ്പിന്റെ വേഗത്തിലുള്ള കുറവുമായും കാർഡിയോമെറ്റബോളിക് മാർക്കറുകളിലെ ചില മെച്ചപ്പെടുത്തലുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി .

പ്രഭാത നടത്തം ശരീരത്തിൻറെ പ്രതിരോധശേഷി നല്ല തോതിൽ മെച്ചപ്പെടുത്താനും ഊർജവും കരുത്തും നടത്തം സഹായകമാണ്. ഹൃദയമിടിപ്പും രക്തസമ്മർദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്.

പ്രഭാത നടത്തം, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ചെയ്യുമ്പോൾ, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, കലോറി കത്തിച്ചുകളയുന്നതിലൂടെയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സ്ഥിരമായ പ്രഭാത നടത്തം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

എന്നാൽ രാവിലെയുള്ള നടത്തത്തിന് മാത്രമല്ല വൈകിട്ടുള്ള നടത്തത്തിനും ചില ആരോ​ഗ്യ​ഗുണങ്ങളുണ്ട്. സായാഹ്ന നടത്തം സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. നടത്തം എൻഡോർഫിൻ എന്ന ഹാപ്പി ​ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് പിരിമുറുക്കം ഇല്ലാതാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജോലി സംബന്ധമായ സമ്മർദ്ദത്തിൽ നിന്നോ ക്ഷീണത്തിൽ നിന്നുമെല്ലാം വൈകിട്ടുള്ള നടത്തം ആശ്വാസം നൽകുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം