എണ്ണകളുടെ അമിത ഉപയോ​ഗം പ്രശ്നമാണ്, കാരണം

Published : Sep 09, 2025, 01:01 PM IST
heart attack risk must should avoid these 7 cooking oils

Synopsis

ശുദ്ധീകരിച്ച എണ്ണകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) വർദ്ധിപ്പിക്കുന്നു. ഇത് ധമനികളെ കൂടുതൽ തടസ്സപ്പെടുത്തുന്നു. രണ്ടാമത്തെ കാര്യം, ഇത് വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും ദുർബലപ്പെടുത്തുന്നു.

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്നാണ് എണ്ണ. എണ്ണകൾ പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. കൊളസ്‌ട്രോൾ തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യത്തിന് തടസമാകുന്ന ഒന്നാണ് എണ്ണകളുടെ ഉപയോഗമെന്നതാണ് വസ്തുത. 

പണ്ടു കാലത്തെ വെളിച്ചെണ്ണയിൽ നിന്നും നാം ഇപ്പോൾ റിഫൈൻഡ് ഓയിൽ എന്നതിലേയ്ക്ക് മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ശുദ്ധീകരിച്ച എണ്ണ എന്നതു തന്നെയാണ് ഇതിന്റെ അർത്ഥം.

റിഫൈൻഡ് ഓയിൽ എന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് പലരും കരുതുന്നു എന്നാൽ. ദോഷം വരുത്തുന്ന ഒന്ന് തന്നെയാണ് റിഫൈൻഡ് ഓയിൽ. എന്നാൽ ഇത് ശുദ്ധീകരിയ്ക്കുന്നത് കെമിക്കലുകൾ ഉപയോഗിച്ചാണ്. ഹെക്‌സേൻ പോലുള്ള കെമിക്കളുകൾ ഉപയോഗിച്ചാണ് ഇത് ശുദ്ധീകരിയ്ക്കുന്നത്. ഇങ്ങനെ ശുദ്ധീകരിയ്ക്കുമ്പോൾ ഇവ റാൻസിഡ് പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്ന ഗണത്തിലേയ്ക്കു മാറുന്നു.

നിങ്ങൾ വർഷങ്ങളായി ശുദ്ധീകരിച്ച എണ്ണകൾ ഉപയോഗിച്ചിട്ടുണ്ടാകാം.. പക്ഷേ അത് നിങ്ങളുടെ ശരീരത്തിന് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? ഈ വിവരങ്ങൾ നിങ്ങളുടെ അവബോധത്തിനുവേണ്ടിയാണ്. നിങ്ങളുടെ ഹൃദയാരോഗ്യം വിലമതിക്കാനാവാത്തതാണ്. എന്ന് കുറിച്ച് കൊണ്ട് ഹൃദ്രോ​ഗ വിദ​ഗ്ധനും കാർഡിയോളജിസ്റ്റുമായ ഡോ. അനുരാഗ് ശർമ്മ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

ശുദ്ധീകരിച്ച എണ്ണകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) വർദ്ധിപ്പിക്കുന്നു. ഇത് ധമനികളെ കൂടുതൽ തടസ്സപ്പെടുത്തുന്നു. രണ്ടാമത്തെ കാര്യം, ഇത് വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും ദുർബലപ്പെടുത്തുന്നു. 

ശുദ്ധീകരിച്ച എണ്ണയുടെ ഉപയോഗം പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇത് ശരീരത്തിൽ രാസ അവശിഷ്ടങ്ങൾ അവശേഷിപ്പിക്കുകയും കൂടാതെ, കരളിനെയും കുടലിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. അവസാനമായി, ശുദ്ധീകരിച്ച എണ്ണയുടെ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം, രക്താതിമർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും
വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്