Health Tips : ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ‌ചർമ്മത്തെ സംരക്ഷിക്കുമെന്ന് പഠനം

Published : Jan 03, 2026, 09:33 AM IST
skin care

Synopsis

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്ന് പഠനം. ഒട്ടാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്ന് പഠനം. ഒട്ടാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

കൊളാജൻ ഉൽപാദനവും ചർമ്മ പുതുക്കലും നമ്മൾ കഴിക്കുന്ന വിറ്റാമിൻ സിയുടെ അളവിനെ നേരിട്ട് ആശ്രയിച്ചിരിക്കുന്നുവെന്ന് കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

ചർമ്മത്തിലെ വിറ്റാമിൻ സി അളവ് രക്തത്തിലെ പ്ലാസ്മയിലെ വിറ്റാമിൻ സിയുടെ അളവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഴങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെ ഇത് വർദ്ധിപ്പിക്കാമെന്നും ഗവേഷകർ കണ്ടെത്തി. ചർമ്മത്തിലെ വിറ്റാമിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് പങ്കെടുക്കുന്നവരോട് പ്രതിദിനം രണ്ട് വിറ്റാമിൻ സി അടങ്ങിയ കിവിഫ്രൂട്ട് കഴിക്കാൻ ​ഗവേഷകർ നിർദ്ദേശിച്ചു. ഇത് അവരുടെ ചർമ്മത്തിന്റെ കനം, കൊളാജൻ ഉത്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി.

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ മാത്രമല്ല, സ്ട്രോബെറി, കിവിഫ്രൂട്ട്, ബ്രൊക്കോളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മം, അസ്ഥികൾ, ലിഗമെന്റുകൾ എന്നിവയ്ക്കുള്ള പ്രധാന ഘടനാപരമായ പിന്തുണയായി മാറുന്നു. ഇത് ചർമ്മത്തെ ഉറച്ചതും ഇലാസ്റ്റിക്തുമായി നിലനിർത്തുകയും എല്ലുകളെ ശക്തമാക്കുകയം ചെയ്യുന്നു.,അതേസമയം മുറിവ് ഉണക്കുന്നതിനും ടിഷ്യു നന്നാക്കുന്നതിനും സഹായിക്കുന്നു.

കൊളാജനും വിറ്റാമിൻ സി ഉപഭോഗവും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി "ആകർഷകമാണ്" എന്ന് പാത്തോളജി ആൻഡ് മോളിക്യുലാർ മെഡിസിൻ വകുപ്പിലെ മാതായ് ഹയോറ - സെന്റർ ഫോർ റെഡോക്സ് ബയോളജി ആൻഡ് മെഡിസിനിൽ നിന്നുള്ള മുഖ്യ എഴുത്തുകാരി പ്രൊഫസർ മാർഗരീറ്റ് വിസേഴ്‌സ് പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്ലഡ് ഷുഗർ അളവ് കൂടുതലാണെന്നതിന്റെ 6 ലക്ഷണങ്ങൾ ഇതാണ്
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ